Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
ഇല്ല"
മോഹനൻ കണ്ണു തുടച്ചു കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ മുറിക്കു പുറത്തോട്ടു പോയി...
ഭവ്യ കട്ടിലിലേക് കിടന്നു ആ തലയണ മുറുകെ പിടിച്ചു അവൾ എന്തു ചെയ്യണമെന്ന് അറിയാതെ പൊട്ടി കരഞ്ഞു....
ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ശക്തിയായി കാറ്റും മഴയുമായി ഭൂമിയിൽ തൊട്ടു... ഇടിയും മിന്നലും തറവാട്ടിന്റെ കോണുകളിൽ പ്രകമ്പനം കൊള്ളിച്ചു...
"അമ്മേ.. നിക്ക് പേടിയവന്.. അമ്മേ."
ഇടിയുടെ ശബ്‌ദം കേട്ടു മീനുട്ടി പേടിച്ചു പുതപ്പിനുള്ളിൽ കേറി കിടപ്പായിരുന്നു...
അമ്മേടെ മോള് ഉറങ്ങിക്കോട്ടോ പേടിക്കേണ്ടട്ടോ.. അമ്മ വാവാവോ പാടി തരാവേ..
"വാവാവോ.. വാവേ.. വാവോ"
മായ മെല്ലെ താരാട്ടു പാടി മോളെ ഉറക്കാൻ തുടങ്ങി...
മായയുടെ മനസ്സിൽ അപ്പോഴും അയാള് ഇന്ന് വരുമോ എന്നുള്ള ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു...
ഠപ്...ഠപ് വാതിൽ പലകൾ ശബ്ദിച്ചു..
പുറത്തെ ഇടി മിന്നലിനെക്കാളും വലിയ വെള്ളിടി മായയുടെ നെഞ്ചിനുള്ളിൽ മുഴങ്ങി.. ദൈവമേ അയാള് ആണോ ഇനി അവൾ പേടിച്ചു വിറച്ചു കൊണ്ട് ചോദിച്ചു..
"ആ... ആരാ. അത്. എന്താ വേണ്ടേ"
തിരിച്ചു മറുപടി വന്നില്ലെങ്കിലും വീണ്ടും വാതിലിൽ മുട്ട് കേട്ടു..
ഠപ്.. ഠപ്..
മനസ്സിൽ ജീവൻ പോകുന്ന പോലെ ഉള്ള പേടി ഉണ്ടെങ്കിലും പാതി ഉറക്കത്തിൽ ആയ മീനുട്ടിയെ ഒന്നു പുതപ്പിച്ചു മായ മെല്ലെ എഴുന്നേറ്റു രണ്ടും കല്പിച്ചു വാതിൽ തുറന്നു..
പുറത്തു നിൽക്കുന്ന ആളെ കണ്ടു ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ ഒന്നു ദിർഘശ്വാസം എടുത്തു....
കാര്യസ്ഥൻ ദാമു..
"എന്താ ദാമുവേട്ടാ ഇ സമയത്ത് ആകെ നനഞ്ഞിട്ടുണ്ടല്ലോ എന്തു പറ്റി"
ആകെ നനഞ്ഞു കുളിച്ചു നിൽക്കുന്ന അയാളെ
💬 Comments
View all comments