0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 7 [ Anu ]

Author : lion Read All Parts 1.1K

പറഞ്ഞിട്ടും ഇയാൾക്ക് അതിന്റെ ഗൗരവം മനസിലായിട്ടില്ലല്ലെ മായെ ..ഇനി ഞാൻ മനസിലാക്കി തരാം തനിക്കു ഇപ്പോ മനസിലാക്കി തരാം എന്താണെന്നു... എല്ലാവരെയും വിളിച്ചു കൂട്ടാൻ പോകുവാ ഞാൻ ഇന്നത്തോടെ അറിയട്ടെ എല്ലാവരും നമ്മുടെ കാര്യം നിനക്ക് ഞാൻ ഇപ്പോഴും വെറും ഒരു കോമാളി ആണല്ലേ "

അവൻ അവൾക്കു നേരെ ഭീക്ഷണിയുടെ സ്വരം മുഴക്കി...

അവനെ കണ്ട പതർച്ചയിൽ നിന്നും അവൾ അപ്പോഴും മുക്തയായിട്ടുണ്ടായിരുന്നില്ല അവൻ തന്നോട് പറഞ്ഞതെന്താന്ന് പോലും അവൾ അപ്പോൾ നേരെ കേട്ടില്ല...

"മായെ നിന്നോടാ പറഞ്ഞെ ഞാൻ വിളിച്ചു കൂട്ടട്ടെ എല്ലാവരെയും"

അവൻ ഒന്നു കൂടെ ചോദിച്ചു..

പെട്ടന്ന് എന്തോ സ്വബോധം വന്നപോലെ അവളുടെ കണ്ണുകൾ ഒന്നു കലങ്ങി ചുവന്നു കണ്ണീർ ധാരയായി കവിളുകളിലുടെ ഒഴുകി ... അവളുടെ വിറ കൊള്ളുന്ന ചുണ്ടുകൾ പതിയെ ശബ്ദിച്ചു..

"നിങ്ങൾ എന്നെ ജീവിക്കാൻ വിടില്ല അല്ലെ.. ഒരിക്കൽ സ്നേഹിച്ചു പോയി എന്നുള്ള ഒരു തെറ്റല്ലേ ഞാൻ ചെയ്തുള്ളു നിങ്ങളോട്..അതിനു ഇത്ര വലിയ ശിക്ഷ എന്നോട് വേണോ.. നിങ്ങളോട് എന്തു തെറ്റാ ഞാൻ ചെയ്തേ.. ഞാൻ കൈ കൂപ്പി പറയ്യാ ദൈവത്തെ ഓർത്ത് ഇവിടുന്നു ഒന്നു പോയി താ നിങ്ങളുടെ കൂടെ ഞാൻ ഇറങ്ങി വരില്ല എന്റെ മനുവേട്ടനെ ചതിച്ചു ഞാൻ ഒന്നും ചെയ്യില്ല അങ്ങനെ ആരും വിചാരിക്കേണ്ട ഒന്നു പോ "

കരഞ്ഞു കൈ കൂപ്പി കൊണ്ട് അവൾ അവനോടു അപേക്ഷിച്ചു...

"അതെ അത് തന്നെയാ സ്നേഹിച്ചത് ..നിന്നെ ജീവനേക്കാൾ സ്നേഹിച്ചത ഞാൻ ചെയ്ത തെറ്റ് നിനക്ക് പറഞ്ഞ മനസിലാവില്ല ആർക്കും മനസിലാവില്ല ഞാൻ അനുഭവിച്ച

💬 Comments

View all comments