0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 7 [ Anu ]

Author : lion Read All Parts 1.2K

പോയി... ചോരയിൽ കുളിച്ചുകൊണ്ട് ആ മഴയത്തു ദാമു കിടന്നു...

""മഹേഷേട്ടാ.. എഴുന്നേൽക്.. എഴുന്നേൽക് മനുഷ്യ.. പോത്തു പോലെ കിടന്നുറങ്ങാതെ""

മൃദൂല മഹേഷിനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു...

ഉറക്കപ്പിച്ചിൽ കണ്ണുകൾ തിരുമിക്കൊണ്ട് മഹേഷ്‌ എഴുന്നേറ്റു..

""എന്താടി ഉറങ്ങാനും സമ്മതിക്കില്ലേ നട്ടപാതിരയ്ക്കു നിനക്ക് വട്ടായൊ""

അവൻ തന്റെ ഉറക്കം നഷ്ടപ്പെട്ട് പോയതിന്റെ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു..

""എന്റെ പൊന്നു മനുഷ്യ.. ആരോ പുറത്തു അലറിയ പോലെ ശബ്‌ദം കേട്ടു ഞാൻ.. എന്തോ സംഭവിച്ചിട്ടുണ്ട് എനിക്ക് എന്തോ പേടിയാവുന്നു ഒന്ന് എഴുന്നേറ്റു നോക്കു മനുഷ്യ""

അവൾ അവനോടു സംശയത്തോടെ പറഞ്ഞു...

"പിന്നെ ഇ പെരു മഴയത്തു അല്ലെ ആൾക്കാരു വരാൻ പോണെ നിന്റെ അച്ഛനോട് പോയി നോക്കാൻ പറ എനിക്ക് എങ്ങാനും വയ്യ നാശം പിടിക്കാൻ ഉറക്കവും കളഞ്ഞു മിണ്ടാതെ കിടന്നു ഉറങ്ങടി അവിടെ"

അവൻ അതും പറഞ്ഞു ചുരുണ്ടു കൂടി കിടന്നു...

"എന്റെ മഹേഷേട്ടാ ഞാൻ കേട്ടതാ വല്ല കള്ളനോ മറ്റോ ആണെന്ന തോന്നുന്നേ എനിക്ക് പേടിയാവുന്നു ഒന്ന് എഴുന്നേൽക് മനുഷ്യ""

അവൾ വീണ്ടും അവനെ കുലുക്കി വിളിച്ചു..

""അത്ര ഇതാണേല് നീ പോയി നോക്ക് എന്നെ കൊണ്ടു വയ്യ നീ കിടന്നു ഉറങ്ങു മൃദു ചുമ്മാ രാത്രി പ്രാന്ത് പിടിപ്പിക്കല്ലേ""

അവൻ അതും പറഞ്ഞു പുതപ്പു കൊണ്ട് മുടി കിടന്നുറങ്ങാൻ തുടങ്ങി..

"'ഇയാളെയൊക്കെ ആരാ ആണാക്കിയത്.. പേടി ഉള്ളോണ്ട് അല്ലെ ഞാൻ ഏട്ടനോട് പറഞ്ഞെ എഴുന്നേൽക്കണ്ട കിടന്നോ രാവിലെ കള്ളൻ കേറിയെന്നു പറഞ്ഞു എന്റെ അടുത്ത് വാ അപ്പൊ ഞാൻ ബാക്കി തരാട്ടോ ഉറങ്ങു നന്നായിട്ടു ഉറങ്ങു""

അവളു

💬 Comments

View all comments