Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
മെല്ലെ മുടി ഒന്ന് വാരി കെട്ടി തന്റെ ചുരിദാർ ടോപ് ഒന്ന് നേരെ ആക്കി എഴുന്നേറ്റു ... ഇനി മനുവിന്റെ ആരേലും ആണെങ്കിൽ തന്നെ കാണേണ്ടെന്നു വെച്ചു ആ വാതിൽ അങ്ങ് അടച്ചു ലോക്ക് ഇട്ടു...
വാതിൽ തുറന്ന മനു കണ്ടത് തന്റെ ബെസ്റ്റ് ഫ്രണ്ട് ശിവനെയാണ്...
""നീ എന്താടാ ഇത്ര രാവിലെ ഇങ്ങോട്ട് വർക്ക് ഇല്ലേ ഇന്ന്""
ശിവന്റെ വരവ് മനസ് കൊണ്ടു പിടിക്കാത്ത മനു ചോദിച്ചു..
""ഓ ചുമ്മാ വന്നതാടാ ഇത്ര രാവിലെയോ എടാ ടൈം നോക്ക് പത്തര കഴിഞ്ഞു... ഇന്നലെ നല്ല ഫിറ്റ് ആയിരുന്നുന്നു തോന്നുന്നല്ലോ കണ്ടിട്ട് എന്താ മോനെ ഒരു ചുറ്റി കളി പോലെ.. വല്ലവളും ഉണ്ടോ ഇവിടെ മായയെ മറന്നു വല്ല കളിയും ഉണ്ടോ""
അവൻ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു..
""ഒന്ന് പോടാ ഇന്നലെ അടിച്ചത് കൂടി പോയി ഇപ്പോഴാ എഴുന്നേൽക്കുന്നെ.. നിനക്ക് എന്താ വർക്ക് ഇല്ലേ എനിക്ക് ഇപ്പൊ പോണം ഓഫീസിൽ ആണെങ്കിൽ നൂറു കൂട്ടം ജോലി ഉണ്ട്""
മനു അവനെ ഒഴിവാക്കാൻ അങ്ങനെ ഒരു മറുപടി കൊടുത്തു....
""അയ്യടാ.. അങ്ങനെ ഇപ്പൊ നീ ഇന്ന് പോണില്ല ദേ ഞാൻ സാധനം വാങ്ങിച്ച വന്നേ വർക്കിന് പോയതാടാ രാവിലെ ഇന്ന് ലീവ് ആയി പിന്നെ എന്തായാലും കുറെ ആയില്ലേ കുടിയിട്ടു നിന്റെ കൂടെ ഇന്ന് ഇവിടെ അടിച്ചു പൊളിക്കാന്നു വെച്ചു... നീ ഇന്ന് പോകണ്ട വന്നേ എനിക്ക് കുറെ പറയാൻ ഉണ്ട് നിന്നോട്""
അവൻ അതും പറഞ്ഞു നേരെ അകത്തേക്ക് കയറി..
അതുകണ്ടു മനു ഒന്ന് പേടിച്ചു
💬 Comments
View all comments