0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Author : lion Read All Parts 534

മനയ്‌ക്കൽ തറവാട് അപ്പോയെക്കും ആളുകളാൽ നിറഞ്ഞു...

എന്തു പറ്റിയതാണ് എന്ന് അറിയാതെ എല്ലാവരും പരസ്പരം പിറുപിറുത്തു..

""ദാമു പോയിട്ടോ""

അതിൽ ഒരാൾ ദാമുവിന്റെ ശരീരം തൊട്ടു നോക്കി കൊണ്ട് പറഞ്ഞു...

""ദേ ദേഹം തണുത്തു തുടങ്ങി""

ആ വാർത്ത ശരിക്കും മനയ്ക്കൽ തറവാട്ടിനെ പിടിച്ചു കുലുക്കി..

എല്ലാവരുടെയും മുഖങ്ങളിൽ ഭയം നിഴലിച്ചു...

പുറത്തെ ഇത്രയും ബഹളം കേട്ടിട്ട് പോലും മായ എഴുന്നേറ്റില്ല.കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ അവളെ അത്രയും മാനസികമായി തളർത്തിയിരുന്നു...

""ഡീ മായേ നിനക്ക് ചെവി കേട്ടുടെ പുറത്തു ഇത്രയൊക്കെ നടന്നിട്ടും നീ എഴുന്നേറ്റത്തു പോലുമില്ലല്ലോ""

കാവ്യ വാതിൽകൽ വന്നു അങ്ങനെ പറഞ്ഞപ്പോൾ ഏതോ ലോകത്തു നിന്നും എഴുന്നേറ്റ പോലെ മായ ഒന്ന് ഞെട്ടി തരിച്ചു കാവ്യയെ നോക്കി..

""ഹ.. എന്താ.. കാവ്യെ ഞാൻ എഴുന്നേറ്റില്ലെടി എന്തോ വയ്യ കണ്ണു തുറന്നതേ ഉള്ളു.""

മായ എന്തോ വിക്കി കൊണ്ട് പറഞ്ഞു...

അതുകേട്ടു കാവ്യ ഒന്ന് അകത്തേക്ക് കേറി വന്നു..

"ഡീ മായേ നീ ഒന്ന് എഴുന്നേറ്റു വാ ഇവിടെ എല്ലാവരും പേടിച്ചു ഇരിക്കുവാ നമ്മുടെ ദാമുവേട്ടൻ പോയെടി"

കാവ്യ അത് പറഞ്ഞപ്പോൾ മായ ഒന്ന് ഷോക്കായി പോയി.. ഇന്നലെ രതീഷ് അയാള് അടി കൊണ്ടു വീണു കിടക്കുവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല..

""നാട്ടുകാര് മൊത്തം കുടിയിരിക്കുവാ പുറത്തു എല്ലാരും പേടിച്ചിരിക്ക്യ.. ആരോ പോലീസിനെയൊക്കെ വിളിച്ചിട്ടുണ്ട് ആരോ കൊന്നതാണെന്ന പറയണേ എനിക്ക് ഒന്നും അറിയാൻ മെല്ല ഇനി എന്തൊക്കെയാ ഉണ്ടാകുവാന്നു ബോഡി എടുത്തിട്ടില്ല പോലീസ് വരാൻ നിൽകുവാ ഞാൻ ഇവിടുന്ന് പോകാൻ പോകുവാ എനിക്ക് മേലായെ ഇതിനൊന്നും

💬 Comments

View all comments