Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
കണ്ടിട്ടില്ലല്ലോ നാട്ടില്""
ആരോ ഒരാൾ മറ്റോരാളോട് ചോദിച്ചു..
"ഓ.. ഇതു പുതിയ സർക്കിൾ ഇൻസ്‌പെക്ടറ.. ജോൺസൻ.. ബെൻ ജോൺസൺ "'
അയാൾ മറുപടി പറഞ്ഞു...
""കോൺസ്റ്റബിൾ"
ജോൺസൺ ഒന്ന് വിളിച്ചു...
"'സർ""
കോൺസ്റ്റബിൾ ഒന്ന് മുന്നിൽ വന്നു നിന്നു...
ആ നായയെ കൊണ്ട് ബോഡിയും ബോഡി കിടന്ന സ്ഥലവും ഒന്ന് ചെക്ക് ചെയ്യാൻ അയാളോട് ജോൺസൻ പറഞ്ഞു...
കോൺസ്റ്റബിൾ പട്ടിയെ കൊണ്ട് ദാമുവിന്റെ ബോഡിയും ബോഡി കിടന്ന സ്ഥലവും ഒന്ന് മണപ്പിച്ചു.. മഴ പെയ്തെങ്കിലും ആ രക്ത പാടുകൾ മണപ്പിച്ചു കൊണ്ടു പട്ടി കിതച്ചു കൊണ്ടു ഒന്ന് കോൺസ്റ്റബിളിനെയും വലിച്ചു കൊണ്ടു ആ ചായ്പ്പിലേക്കു ഓടി...
അത് കണ്ട മായയുടെ നെഞ്ചിൽ തീ കോരിയിട്ട പോലെ ആയി.. ദൈവമെ.. അത് എന്തിനാ അങ്ങോട്ട് പോയെ.. ഈശ്വരാ ഇന്നലെ നടന്നതോന്നും ആരും അറിയല്ലെ""
ആ മരക്കമ്പു ശ്രദ്ധിക്കാതെ രതീഷ് ഇട്ടതു ആ ചായപ്പിന്റെ വാതിലിനു അടുത്ത് തന്നെ ആയിരുന്നു..
അതും നോക്കി പട്ടി നിർത്താതെ കുരച്ചു...
ഒരു കോൺസ്റ്റബിൾ ഒരു തുണി കൊണ്ട് ആ വടി എടുത്തു..
ആ വടിയുടെ മണം പിടിച്ച പട്ടി അവിടെ തന്നെ മണപ്പിച്ചു ചുറ്റി പറ്റി നടന്ന പട്ടി പെട്ടന്ന് ചായപ്പിന് അകത്തു കയറി തായേ വീണു കിടക്കുന്ന ആ ഷർട്ട് കുരച്ചു കൊണ്ട് കടിച്ചെടുത്തു.. ഇന്നലത്തെ ആ വെപ്രാളത്തിനു ഇടയിൽ അറിയാതെ രതീഷ് അവന്റെ ആ ഷർട്ട് ഒന്ന് എടുത്തു മുഖം തുടച്ചായിരുന്നു.. ശ്രദ്ധിക്കാതെ അത് ഇട്ടിട്ടാണ് അവൻ ഓടിയത് ദാമുവിൻറെ തലയ്ക്കു അടിച്ചപ്പോൾ പെട്ടന്ന് തെറിച്ച രക്തം അവന്റെ മുഖത്തു
💬 Comments
View all comments