Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
എന്താടി രാവിലെ ഇവിടെ""
അവൻ ഒന്ന് അതിശയത്തോടെ കണ്ണു തിരുമി കൊണ്ട് ചോദിച്ചു...
""ദേ മനു എന്നെകൊണ്ട് രാവിലെ തന്നെ ഓരോന്ന് പറയിപ്പിക്കല്ലേ നീ അടിച്ചത് തന്നെയാ ഞാനും ഇന്നലെ അടിച്ചേ എന്നിട്ട് നിന്നെ പോലെ പോത്തു പോലെ കിടന്നുറങ്ങിയില്ല""
""ഓ.. ഓഓഓഓ.. സോറി ഡീ മുത്തേ ഞാൻ ഇന്നലെ നല്ല മൂഡ് ആയിപോയി അതാ പിന്നെ സോറി സോറി സോറി.. ""
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഹും നല്ല മൂഡ് തേങ്ങ കുല... ഓർത്ത് നോകിയെ ഇന്നലെ നിന്റെ കളി കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തേലും നടക്കുമെന്ന് ഒരു ഉമ്മ വെച്ചപ്പോയേക്കും നീ ഫ്ലാറ്റ്.. ബെസ്റ്റ് കപ്പാസിറ്റി തന്നെ മോനെ""
""അയ്യേ അപ്പൊ ഒന്നും നടന്നില്ലേ ഇന്നലെ""
അവൻ ഒന്ന് എളിഭ്യനായി ചിരിച്ചു കൊണ്ട് അവളെ നോക്കി..
""മ്മ് നടന്നു നടന്നു.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട കുർക്കം വലിച്ചു കിടന്നുറങ്ങിയിട്ടു""
അവൾ അവനെ നോക്കി ഒന്ന് ദേഷ്യത്തോടെ പറഞ്ഞു...
""എന്നാലെ ദേ ഇപ്പൊ നിന്റെ ദേഷ്യം ഞാൻ മാറ്റട്ടെ""
അവൻ അവളെ തന്നെ നോക്കി കൊണ്ട് വല്ലാത്ത ഒരു ഭാവത്തോടെ പറഞ്ഞു...
'"അയ്യടാ മോനെ മര്യാദക് എഴുന്നേറ്റു ജോലിക്കു പോകാൻ നോക്ക് എന്റെ ഇന്നത്തെ ഡ്യൂട്ടി എന്തായാലും പോയിക്കിട്ടി ഇനി വീട്ടിൽ പോയി കുളിച്ചു ഒരുങ്ങി വരാനൊന്നും നടക്കത്തില്ല.. നീ ചെല്ലാൻ നോക്ക് ഞാൻ പോകുവാ.. മോൻ എഴുന്നേറ്റു കുളിക് അയ്യേ നാറുന്നു പോടാ.. "
അവൾ അതും പറഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മനു അവളെ
💬 Comments
View all comments