Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]
പറഞ്ഞിട്ടില്ല ഇനി ഇതിന്റെ പേരിൽ നാട്ടുകാര് ഏതൊക്കെയാണാവോ പറഞ്ഞു ഉണ്ടാക്കാൻ പോണേ എന്റെ ഭഗവതി"
""പേടിക്കണ്ട വത്സല അങ്ങനെ മനയ്കലെ ഭഗവതി നമ്മളെ ചതിക്കില്ല ഇതു ചെയ്തവൻ ആരായാലും അവനെ ഭഗവതി തന്നെ കാണിച്ചു തന്നോളും""
ഇതു അടുത്ത് നിന്നു കെട്ട മായയുടെ നെഞ്ചോന്നു പിടിച്ചു.. ഭഗവതി എന്തു വന്നാലും ഇവിടെ നടന്നതൊന്നും ആരും അറിയല്ലെ അവളൊന്നു മനസ്സിൽ പ്രാർത്ഥിച്ചു..
ഒരു ആംബുലൻസ് വന്നപ്പോൾ ദാമുവിൻറെ മൃതദേഹവും എടുത്തു.. എല്ലാവരും കൂടെ അതിൽ കയറ്റി ഹോസ്പിറ്റലിലിലേക്കു വിട്ടു...
മനയ്ക്കലെ ഓരോ മുഖങ്ങളിലും ഭയം മാത്രം ആയിരുന്നു.. എല്ലാവരും പരസ്പരം പറഞ്ഞു ആരായിരിക്കും അയാളെ കൊന്നത്...
കുറച്ചു ബഹളം ഒഴിഞ്ഞപ്പോൾ മായ തന്റെ മുറിയിലേക്കു ചെന്നു.. മായയുടെ മനസ് ആകെ കലുഷിതം ആയിരുന്നു... ഇനി എങ്ങാനും അന്വേഷണത്തിനു ഇടയിൽ തന്റെ കള്ളത്തരം പിടിച്ചു പോയാൽ.. അയ്യോ രാമേട്ടനെ അടിക്കാൻ വന്നവരു ഞങ്ങളെ കണ്ടു കാണുവോ ഇനി ദൈവമേ അങ്ങനെയൊന്നും ഉണ്ടാവല്ലേ.. ഏതു നാശം പിടിച്ച സമയത്താണോ എനിക്ക് ഇറങ്ങി ചെല്ലാൻ തോന്നിയത്... അയാള് എന്തിനാ ആ ഷർട്ട് അവിടെ ഇട്ടിട്ടു പോയത്..ദൈവമേ ഇനി രതീഷേട്ടൻ എങ്ങാനും നമ്മുടെ എല്ലാം കണ്ടിട്ട് അയാളെ അടിച്ചതായിരിക്കുവോ.. ഏയ്യ് അങ്ങനെയൊന്നും ആവില്ല എന്തേലും ആവട്ടെ ഈശ്വരാ എന്തുവന്നാലും ഇന്നലെ നടന്ന കാര്യം ആരും അറിയല്ലെ പിന്നെ മായ ഉണ്ടാവില്ല.. അവൾ ഒന്ന് മനസ് കൊണ്ടു പ്രാർത്ഥിച്ചു മീനുട്ടിയെ വിളിച്ചുണർത്തി...
""മനു മനു എഴുന്നേൽക് വർക്കിന് പോകണ്ടേ ഇന്ന്""
മീര മനുവിനെ കുലുക്കി വിളിച്ചു...
മനു ഒന്ന് ഉറക്കപ്പിച്ചോടെ കിണുങ്ങിക്കൊണ്ട് എഴുന്നേറ്റു..
""മീരയോ നീ
💬 Comments
View all comments