Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]
കഴിഞ്ഞു... പറഞ്ഞപോലെ തന്നെ... കുറച്ചു ഭിഷണി പെടുത്തിയിട്ടാണെകിലും അയാൾ അയാളുടെ ഉദ്ദേശം നടപ്പിലാക്കി.. അവനെ അയാൾ നാടു കടത്തിപ്പിച്ചു.. മായയോട് അച്യുതൻ ഒരു കള്ളവും പറഞ്ഞു...അവനെ അന്വേഷിച്ചു ചെല്ലും മുന്പേ അവൻ നാടുവിട്ടിരുന്നു എന്ന്..പ്രായത്തിന്റെ വിവരകേട് എന്ന് വിചാരിച്ചു .... പതിയെ ആണെങ്കിലും അവൾ എല്ലാം മറന്നു.. കാലങ്ങൾക് ശേഷം ഒരു ഗള്ഫ്കാരന്റെ ആലോചന വന്നപ്പോൾ അവൾ അയാൾക് കഴുത്തുനീട്ടി കൊടുത്തു..പിന്നെ ഇന്നാണ് രതീഷിനെ കാണുന്നത്..
"'അമ്മേ എനിക്കാ ബലൂൺ വാങ്ങിച്ചു തരുവോ...... "'
മീനുട്ടി തന്റെ സാരിയിൽ പിടിച്ചു വലിച്ചപ്പോഴാണ് മായ ചിന്തയിൽ നിന്നും ഉണർന്നത്.. "എന്തിനാ മോളെ ബലൂൺ അത് ഇപ്പൊ തന്നെ പൊട്ടിക്കാൻ അല്ലെ.. വീട്ടിൽ ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ ഇല്ലേ..പിന്നെ.. എന്തിനാ."മായ വെറുതെ കാശ് കളയേണ്ടല്ലോ എന്ന് വിചാരിച്ചു അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി.. മീനുട്ടി മായയുടെ സാരി പിടിച്ചു വലിച്ചു കരയാൻ തുടങ്ങി.. ""എനിക്ക് വേണം വാങ്ങിച്ചു താ.." അവൾ ശാട്യം പിടിച്ചു.. മായയ്ക്ക് തന്റെ സാരി അഴിഞ്ഞു പോകാതിരിക്കാൻ ഒന്ന് ബലമായി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.. "സാരി വലികല്ലെ മോളേ ഞാൻ വാങ്ങിച്ചു തരാം വിട് കരയാതെ ഇരിക്... അവൾ വേറെ വഴി ഇല്ലാതെ അവൾക്കു ഒരു ബലൂൺ വാങ്ങിച്ചു കൊടുത്തു... അത് കിട്ടിയപ്പോൾ മീനുട്ടികു സന്ദോഷമായി.. അവൾ ബലൂൺ എടുത്തു തട്ടി കളിച്ചു കൊണ്ട് മെല്ലെ നടന്നു.. നെൽവയൽ പാടത്ത് എത്തിയതും.. ദേ മുന്പിൽ നില്കുന്നു രാഘവൻ അമ്മാവൻ.. "നാശം കിളവൻ ഇതുവരെ പോയില്ലേ.. ഇനി വീടെത്തും വരെ.. ഒലിപ്പീരു ആയിരിക്കുമല്ലോ..ദൈവമേ.. അവൾ സ്വയം
💬 Comments
View all comments