0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ [ Anu ]

Author : lion Read All Parts 955

ഭയത്താലോ കുറ്റബോധത്താലോ മുഖം തായ്തി അവന്റെ മുഖത്തു നോക്കാതെ മെല്ലെ പറഞ്ഞു.. പേര് ;മീനാക്ഷി നക്ഷത്രം.. ആയില്യം..

അവൻ വിറക്കുന്ന കൈകളോടെ ആ  രസീത് കുറ്റിയിൽ നിന്നും ഒരു പേപ്പറിൽ അത് എഴുതി മുറിച്ചു അവൾക്കു നേരെ നീട്ടി... തിരിഞ്ഞു പോകാൻ ഒരുങ്ങിയ.. അവളെ അവൻ വിളിച്ചു.. ""മായേ സുഖമാണൊ"" ആ വിളിയിൽ ഉണ്ടായിരുന്നു വർഷങ്ങൾ അഗാധമായി പ്രണയിച്ച.. ഒരു കാമുകന്റെ മനസിലെ രോദനം .. അവൾ ഒന്ന് മൂളി.."" മ്മ്മ്."സുഖം.. ""മോളുട്ടി എന്താ പേര് അവൻ മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു.. "" ""മീനാക്ഷി അവൾ അയാളെ നോക്കി കൊണ്ട് മറുപടി കൊടുത്തു.. മായ മെല്ലെ മീനുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് നടന്നു... ക്ഷേത്രത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ അവൾ അറിയാതെ.. തന്റെ പ്രണയകാലം ഓർത്തു പോയി...

അന്ന് അവൾ 10ൽ പഠിക്കുന്നു... നാട്ടിലെ  വലിയ പ്രമാണിയുടെ മകൾ. അതിസുന്ദരി പക്ഷെ.. അവളെ ഒന്ന് നോക്കാൻ പോലും ആർക്കും  ധൈര്യം ഇല്ല... കാരണം ആ നാട്ടിലെ അത്രയും വലിയ കുടുംബമാണ് അവരുടേത് അവളെ ആരെങ്കിലും ഒന്ന് നോകിയെന്നു അറിഞ്ഞാൽ.. പിന്നെ അവന്റെ.. ഉടലിൽ തല കാണില്ല എന്നത്  ഉറപ്പാണെന്ന് നോക്കാൻ പോകുന്നവർക്ക് അറിയാം ... ആരും നോക്കാനില്ലെങ്കിൽ പിന്നെ എന്തിനാ ഇ സൗന്ദര്യം എന്ന് പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്... പക്ഷെ ആ വെല്ലുവിളി ഏറ്റെടുത്തു ഒരുവൻ അവളോട്‌ സ്നേഹാഭ്യർത്ഥ നടത്തി അവനാണ് രതീഷ്.. അവളിന്നും ഓർക്കുന്നു... കൂട്ടുകാരി സന്ധ്യയും താനും  സ്കൂളിലെകു നടന്നു പോകും വഴിയിൽ എന്നും നിൽക്കാറുള്ള ഒരു ചെറുപ്പകാരൻ ഒരിക്കലും പ്രതിഷിച്ചിരുന്നില്ല അവൾ

💬 Comments

View all comments