0%

Chapter Title : മന്ദാകിനി 3 [മഹി]

Author : Kambikathakal Read All Parts 174

ചിരിയോടെ കൈകൊണ്ട് ആംഗ്യം കാണിച്ചു
"ഇവിടെ എന്റെ ശബ്ദം അല്ലാതെ മറ്റൊരു ശബ്ദം ഉയരുന്നത് അവന് ഇഷ്ടമല്ല....." സെറ പറഞ്ഞു

മിഥുൻ ഒന്നും മിണ്ടീല.....

"ആഹ് അതുപോട്ടെ... കോളേജിലെ ത്രിമൂർത്തികൾക്ക് എന്താ ഇവിടെ കാര്യം..... റേപ്പ് ചെയ്യാൻ വന്നതാണോ.... അത്രക്കും വലിയ മണ്ടൻ ആണ് നീയെന്ന് എനിക്ക് തോന്നുന്നില്ല..... ഇത് പേടിപ്പിക്കാൻ ആവും അല്ലെ....

പറയ് എന്തിനാ വന്നത്....."

"കല്യാണം വിളിക്കാൻ....."
മിഥുന്റെ ഉള്ളിൽ കുടിലത നിറഞ്ഞു.... അല്പനിമിഷം മുമ്പുവരെ അവളെയൊന്ന് ഭയപ്പെടുത്തി തന്റെ കാൽകീഴിൽ കൊണ്ടുവരണം എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.....പക്ഷെ ഇങ്ങനെ ഒരു നായയെ ഇവിടെ പ്രതീക്ഷിച്ചില്ല....

"ആരുടെ കല്യാണം.....?"

"എന്റെയും അനാമിക ശ്രീധരന്റെയും വിവാഹം.... ആദ്യത്തെ ക്ഷണം നിനക്ക്... ഡേറ്റ് ഞാൻ പിന്നാലെ അറിയിക്കാം....."

സെറ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു...... മിഥുന്റെ മുഖം തെളിഞ്ഞു......

അനാമിക ഉള്ളിലൊരു വാശി ആയതിന്റെ പ്രധാന കാരണം സെറ ആയിരുന്നു.... പലപ്പോഴും അവളെ ധൈര്യത്തോടെ തന്നിൽ നിന്നും അകറ്റി നിർത്തുന്നൊരു മതിൽ ആണ് സെറ എന്ന് തോന്നിയിട്ടുണ്ട്....അവളില്ലായിരുന്നെങ്കിൽ ഭയന്നിട്ടാണെങ്കിലും അനാമിക തന്നിലേക്ക് എത്തിപെട്ടേനെ
.
.
.
.
.

"മുകുന്ദൻ വിളിച്ചിരുന്നു.....കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്നാ അവര് പറയുന്നത്......"

"പെട്ടെന്ന് എന്ന് പറയുമ്പോ....?...."
ശ്രീധരൻ പറയുന്നത് കേട്ട് ലളിത ഭയന്നു

"വരുന്ന ഞായറാഴ്ച...."

"നിങ്ങൾക്ക് ഭ്രാന്താണോ..... അവൾ പഠിക്കുവല്ലേ, രണ്ടുദിവസം കഴിഞ്ഞാൽ ഫസ്റ്റ് സെമ് എക്സാം തുടങ്ങുവാ.... അതിന്റെ ഇടയിൽ കൂടെ....ആ ചെറുക്കനും പഠിക്കുകയല്ലേ.... ഒരു ജോലി പോലും....."

"മതി..... "ലളിതയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീധരൻ കൈ ഉയർത്തി...

"എന്റെ വീട്ടിൽ ജീവിക്കുമ്പോൾ ഞാൻ പറയുന്നത്

💬 Comments

View all comments