Chapter Title : മന്ദാകിനി [മഹി]
ഉണ്ടോ...."
"എന്ത് പ്രശ്നം..... അവൻ ചോദിച്ചപോലെ തൊട്ടാൽ ഉരുകുമോ നീ.... ഇനിയും ഇതുപോലെ വന്നാൽ അടിച്ച് കരണം പൊളിക്കണം...."
"നീ പറയുന്നപോലെ അല്ല.... നീയും സൂക്ഷിച്ചോ, നിന്നോടും കാണും അവന് പക"
സെറ അവളെയൊന്നു നോക്കി.... പകയോ... എന്നോടോ
"ഇന്ന് നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ പച്ചക്ക് കത്തിച്ചേനെ അവനെ ഞാൻ....."
അനാമിക സെറയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു..... എന്തോ ഒരു ധൈര്യം ആ കണ്ണുകൾക്ക് പുറകിൽ ഉണ്ടായിരുന്നു..... ആരെയും ശ്രദ്ധിക്കാത്ത സ്വഭാവക്കാരി...
കോളേജിലേക്ക് വന്നതിനുശേഷം ആദ്യമായി കിട്ടിയ സൗഹൃദം....
.
.
.
.
മൂന്നുനിലകളായി ഉയർന്നുനിൽക്കുന്ന വൃന്ദാവനത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അനാമികയുടെ ശരീരം വിറച്ചു.....കോളേജിൽ നടന്നതൊക്കെ അച്ഛൻ അറിഞ്ഞിട്ടുണ്ടാവും
ഒരുമാസത്തോളം ആകുന്നു സ്ഥലം mla ആയ മുകുന്ദന്റെ മകൻ മിഥുനുമായുള്ള വിവാഹം ഉറപ്പിച്ചിട്ട്....തറവാടികൾ.... സമ്പത്തിലും പെരുമയിലും മുന്നിൽ നിൽക്കുന്ന കുടുംബം....തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ല ഇതുവരെ.... കാരണവന്മാര് പറയുന്നത് പെൺകുട്ട്യോൾ അനുസരിച്ചാൽ മതിയെന്നാണ് അച്ഛനും വല്യച്ഛനും മുത്തശ്ശനും ഒക്കെ പറയുന്നത്..... അനാമികക്ക് പുച്ഛം തോന്നി
മുറിയിലേക്ക് വന്ന് ബാഗ് അഴിച്ച് കട്ടിലിലേക്ക് ഇടുമ്പോഴേക്കും താഴെ നിന്ന് വിളി വന്നു... അമ്മ ലളിതയുടെ ആയിരുന്നു ശബ്ദം...
താഴേക്കുള്ള പടികൾ ഇറങ്ങുമ്പോഴേ ഹാളിൽ അച്ഛൻ ശ്രീധരനും ഏട്ടൻ അനൂപും നിൽക്കുന്നത് കണ്ടു....അച്ഛന്റെ ഏട്ടന്റെയും മുഖത്ത് ഒരുതരം ദേഷ്യം ആയിരുന്നു....അടുക്കളയിലേക്ക് നടക്കുന്ന അമ്മയുടെ മുഖത്ത് നിസഹായതയും
"ഇന്ന് കോളേജിൽ വച്ച് എന്താ ഉണ്ടായത്....?"
മുഖവരയൊന്നുമില്ലാതെ ശ്രീധരൻ ചോദിച്ചു.... പ്രതീക്ഷിച്ചത് ആയിരുന്നു അയാളുടെ ചോദ്യം.... അനാമിക അച്ഛന്റെ മുഖത്തേക്ക് നോക്കി....
"മിഥുൻ എന്റെ കൈയിൽ പിടിച്ചു... ഞാൻ അവനെ അടിച്ചു...."
പറഞ്ഞു
💬 Comments
View all comments