Chapter Title : മന്ദാകിനി [മഹി]
കഴിഞ്ഞതും ശ്രീധരന്റെ കരം അനാമികയുടെ കവിളിൽ പതിഞ്ഞിരുന്നു... അടിയുടെ അഖാതത്തിൽ അവൾ നിലത്തേക്ക് ഇരുന്നുപോയി
"പ്ഫ കഴുവേറി.....വയസിനു മൂത്തവരെ പേര് പറഞ്ഞ് വിളിക്കുന്നോ...."
അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..... ഒരുതവണകൂടെ ശ്രീധരന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു....ശ്രീധരൻ പിടിച്ചിരുന്നതിനാൽ ഇത്തവണ അവൾ വീണില്ല പക്ഷെ ചുണ്ടിന്റെ ഒരുവശം പൊട്ടി രക്തം പൊടിഞ്ഞു
"മുകുന്ദൻ എന്നെ വിളിച്ചിരുന്നു .... കേട്ടപ്പോ തൊലി ഉരിഞ്ഞുപോയി.... അവന്റൊപ്പം പോയെന്നുകരുതി നിന്റെ എന്തെങ്കിലും തൊഴിഞ്ഞുപോകുവോടി.... ഇനി.... ഇനി ഒരിക്കൽക്കൂടെ ഇതുപോലെ ഒന്ന് ആവർത്തിക്കരുത്...."
താക്കീതോടെ പറഞ്ഞുകൊണ്ട് ശ്രീധരൻ പുറത്തേക്ക് പാഞ്ഞു.... പുകയുന്ന മുഖത്ത് കൈവച്ചുകൊണ്ട് അവൾ വേദനയോടെ അനൂപിനെ നോക്കി... അവൻ മുഖം തിരിച്ചുകളഞ്ഞു
അച്ഛൻ അടിച്ചതിനേക്കാൾ വേദന അവന്റെ പെരുമാറ്റത്തിൽ നിന്നും അനാമിക അനുഭവിച്ചു.... ഏട്ടൻ എന്നുമുതലാ ഇങ്ങനെ ആയത്?.... കൃത്യമായി പറഞ്ഞാൽ അച്ഛനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയതിന് ശേഷം.... പണത്തിന്റെ ഹുങ്ക് മനുഷ്യരെ പാടെ മാറ്റുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഏട്ടൻ
മുറി അടച്ചുപൂട്ടി അവൾ കട്ടിലിൽ നിവർന്നുകിടന്നു... മുഖത്തെ വേദനയിലും ചുണ്ടിലെ നീറ്റലിലും അനാമിക മയങ്ങിപ്പോയി.... ബാഗിൽ കിടന്ന മൊബൈലിൽ സെറയുടെ മിഥുന്റെയും കാളുകൾ മാറി മാറി വരുന്നത് അവൾ അറിഞ്ഞില്ല
.
.
.
.
രാത്രി മയങ്ങി മറ്റൊരു പുലരി ഉണർന്നു.... പകൽക്കാല മേഘങ്ങൾ പുൽകിയെത്തിയ സൂര്യന്റെ നേർത്ത കിരണങ്ങൾ കണ്ണുകളിലേക്ക് പതിച്ചതും അനു ഞെട്ടി ഉണർന്നു..... മുഖത്തിന്റെ ഒരുവശത്ത് അപ്പോഴും വേദന ബാക്കിയായി
കുളിച്ചിറങ്ങി കോളേജ് യൂണിഫോം ധരിച്ചു.... മുടി അഴിച്ച് മുഖത്തിന്റെ ഒരുവശം മറയുന്ന വിധത്തിൽ ഇട്ടു....മറ്റ് ഒരുക്കങ്ങൾ ഒന്നുമില്ലാതെ അവൾ ബാഗുമെടുത്ത് താഴേക്ക് ഇറങ്ങി
💬 Comments
View all comments