മന്ദാരചെപ്പ് [AKH] valentine's day special

📝 Ongoing

👁 15763 views ❤ 318 likes 💬 99 comments

മന്ദാരചെപ്പ് | Mandaracheppu
ഒരു ചെറു പ്രണയകഥ bY AKH
"എല്ലാവർക്കും എന്റെ വലൈന്റൈൻ ദിന ആശംസകൾ."

ഞാൻ നിങ്ങളുടെ ഒക്കെ സ്വന്തം അഖിൽ, ഒരു പുതിയ പരിക്ഷണം ആണ് ഇത് ,ചെറുകഥ ആയിട്ട് ആണ് ഉദ്ദേശിക്കുന്നത് എഴുതി വരുബോൾ എത്രത്തോളം വരും എന്ന് അറിയില്ല.
എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു ചെറിയ Incident ആണ് ഇത് ,അത് എന്റെതായ രീതിയിൽ വിപുലികരിച്ച് എഴുതാൻ ശ്രമിക്കുന്നു എത്രത്തോളം വിജയിക്കും എന്നറിയില്ല എന്നാലും ഒരു ശ്രമം ,ഇതിൽ കമ്പി ലവലേശം ഇല്ല ,അതു കൊണ്ട് കമ്പി ഇല്ലാ എന്നു പറഞ്ഞ് എന്റെ മേൽ കുതിര കയറാൻ വരരുത് ,പിന്നെ ഇതിലെ കഥാ പത്രങ്ങളുടെ പേരുകൾ എല്ലാം സാങ്കൽപികം ആണ് ,

കഥയിലേക്ക് കടക്കാം ,

"വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ ,
കുഞ്ഞിളം കയിൽ മെല്ലെ കോരി എടുക്കാൻ വാ ,......."

വളരെ മധുര മായ ഗാനം മൊബൈൽ ഫോണിന്റെ അലാം സ്പീക്കറിൽ നിന്ന് കേട്ടുകൊണ്ട് ആണ് ഞാൻ രാവിലെ എഴുന്നേൽക്കുന്നത് ,
സമയം ആറരയോട് അടുക്കുന്നു ,
ഞാൻ വേഗം പുതപ്പ് ഒക്കെ മാറ്റി ,കട്ടിലിൽ നിന്ന് എഴുന്നേറ്റു വേഗം തന്നെ പ്രഭാതകൃത്യങ്ങൾ ഒക്കെകഴിഞ്ഞ് ഞാൻ ഒരു ക്രീം കളർ മുണ്ടും ഒരു ഇളം ചാരകളർ ഉള്ള ഷർട്ടും ധരിച്ച് കൊണ്ട് ഞാൻ താഴെക്ക് ചെന്നു ,

പതിവ് പോലെ ഹാളിലെ ഡൈനിംങ്ങ് ടെമ്പിളിൽ അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ചുടു ദോശയും സാമ്പാറും റെഡി ആയിരുന്നു ,ഞാൻ വേഗം കൈ കഴുകി വന്നു അവിടെ ഇരുന്നു ,

" ഇന്നെന്താ മോനെ നേരെത്തെ"

ഞാൻ റെഡി

📚 Chapters

1 published

Related Stories

💬 Comments

View all comments