0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Aegon Targaryen Read All Parts 6K

കണ്ടിട്ടുണ്ടായിരുന്നില്ല. ഇത് കുളം ആണോ അതോ തടാകം ആണോ എന്ന് അവൻ ഒരു വേള സംശയിച്ചു നിന്നു കാരണം അപ്പുറത്തെ അറ്റത്തെ പടവുകൾ അവന് വ്യക്തമായി കാണാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

ചുറ്റിനും കാട് പോലെ പടർന്നു കിടക്കുന്ന മന്ദാര ചെടികൾ. അതിൽ പൂത്തു വിടർന്നു നിൽക്കുന്ന പൂക്കൾ. അതും വെള്ള മഞ്ഞ ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവ. അവ ആ കുളത്തിനു ചുറ്റും അങ്ങനെ വിടർന്നു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് കുളിർമ തോന്നും. എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് കുളിരണിയിക്കുന്ന കാഴ്ച്ച കുളത്തിലേക്ക് നോക്കിയാൽ കാണാം. ചെടികളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂക്കൾ കുളത്തിൽ അങ്ങനെ പരന്നു കിടക്കുകയാണ്. "എന്തൊരു മനോഹാരിത" ആര്യൻ മനസ്സിൽ പറഞ്ഞു.

കുളത്തിൻ്റെ നാല് വശങ്ങളിലും ഇറങ്ങാനും കുളിക്കാനും പറ്റുന്ന രീതിയിൽ പടവുകൾ ഒരുപോലെ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ നാട്ടിൽ ഉള്ള മുഴുവൻ ആളുകൾക്കും ഒരേ സമയം തന്നെ വേണമെങ്കിൽ കുളിക്കാൻ പറ്റും എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു.

എന്തുകൊണ്ടാണ് ഈ കുളത്തിന് മന്ദാരക്കുളം എന്നു പേരു വന്നതെന്ന് ആര്യന് ആ കാഴ്ച്ച കണ്ടതിനു ശേഷം കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ വെറുതെയെങ്കിലും ഒന്ന് ആലോചിക്കുന്നവരെ പോലും ഈ നാട് കടത്തണം എന്ന് അവൻ മനസ്സിൽ ഓർത്തു. മന്ദാരക്കടവ് എന്ന സ്ഥലപ്പേരും ഇപ്പൊ എങ്ങനെ ആകും വന്നിട്ടുണ്ടാവുക എന്നും അവൻ ചിന്തിച്ചു. കാരണം ആ നാടിൻ്റെ കയ്യൊപ്പ് എന്ന് പറയാവുന്നത് ഈ കുളം തന്നെയാണെന്ന് അവന് ബോധ്യമായി.

ഇങ്ങോട്ട് വന്നപ്പോൾ ഈ സ്ഥലത്തെപ്പറ്റി ആർക്കും അറിയാത്തത് അവനെ നല്ല രീതിയിൽ വലച്ചെങ്കിലും

💬 Comments

View all comments