Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]
"അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ചേച്ചി" എന്ന് തിരിച്ച് മറുപടി കൊടുത്തു. ചന്ദ്രികയുടെ ഉള്ളം വീണ്ടും അതുകേട്ട് ഒന്ന് പിടഞ്ഞു.
ആര്യൻ പെട്ടിയും ബാഗും അവിടെ വെച്ചിട്ട് പാൻ്റ് മുട്ട് വരെ കയറ്റി വെച്ചുകൊണ്ട് പടവുകളിലേക്ക് ഒരു കൊച്ചു കുട്ടിയെ പോലെ ചാടി ഇറങ്ങി. ഏറ്റവും താഴത്തെ പടിയിൽ എത്തിയതും "ഇത് കണ്ടാൽ ആർക്കാ ചേച്ചി ഒന്ന് മുങ്ങി കുളിക്കാൻ തോന്നാത്തത്?" എന്ന് ചോദിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയതും തൻ്റെ ശരീരം ആകെ കുളിര് കോരുന്ന ഒരു അനുഭൂതി അവന് ലഭിച്ചു. ഇതുവരെ ഉണ്ടായ ക്ഷീണം എല്ലാം ക്ഷണനേരം കൊണ്ട് മാറിയ പോലെ അവന് തോന്നി. അവൻ അവൻ്റെ കൈ കുമ്പിളിൽ വെള്ളം കോരി മുഖം എല്ലാം നന്നായി കഴുകി. എടുത്ത് ചാടി ഒന്ന് മുങ്ങി നിവരാൻ അവൻ്റെ മനസ്സ് കൊതിച്ചെങ്കിലും സമയം എന്ന ഘടകം അവൻ്റെ മനസ്സിനെ പിന്തിരിപ്പിച്ചു.
അവൻ വളരെ നിരാശയോടെ ആണെങ്കിലും അവിടെ നിന്നും തിരിച്ച് കയറാനായി തിരിഞ്ഞു…അപ്പോഴാണ് ചന്ദ്രിക ചേച്ചി അലക്ക് തുടങ്ങി എന്ന കാര്യം പോലും അവൻ ശ്രദ്ധിച്ചത്. കൂടെ മറ്റാരൊക്കെയോ ഉണ്ട് താനും.
"എന്താ ചാടുന്നില്ലേ?" എന്ന കളിയാക്കുന്ന രൂപേണ ഉള്ള ചേച്ചിയുടെ ആ ചോദ്യം കേട്ടപ്പോ ചേച്ചി തന്നോട് നന്നായി അടുത്തു എന്ന് അവന് ബോധ്യമായി.
"ഹഹഹ…ഓ ഇല്ല ചേച്ചി സമയം പോണൂ…നാളെ ആവട്ടെ."
"ആരാ ചന്ദ്രികേച്ചി ഇത്?" കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരാളുടെ ചോദ്യം.
"ഇതാണ് നമ്മടെ പുതിയ പോസ്റ്റ്മാൻ സാറ്" വീണ്ടും കളിയാക്കുന്ന രീതിയിൽ ഉള്ള ചന്ദ്രികയുടെ സംസാരം കേട്ട് ആര്യന് ചിരി വന്നു.
"ആഹാ
💬 Comments
View all comments