0%

Chapter Title : മന്ദാരക്കനവ് 1 [Aegon Targaryen]

Author : Aegon Targaryen Read All Parts 5.9K

അതിലുണ്ടായിരുന്ന കുറച്ച് പേർ "എവിടുന്ന് വരുന്നെടാ ഇവനൊക്കെ" എന്ന മട്ടിൽ തൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു…ഒരു ജാള്യത തൻ്റെ മനസ്സിൽ അനുഭവപ്പെട്ടെങ്കിലും ബസ്സ് അകന്നു പോകുന്നത് വരെ മാത്രമേ അത് നിലനിന്നുള്ളൂ.

ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് പെട്ടിയും തൂക്കി ആര്യൻ തൻ്റെ നേരെ മുന്നിൽ കണ്ട ചായക്കട ലക്ഷ്യമാക്കി നടന്നു.

പെട്ടിയും തൂക്കി നടന്നു വരുന്ന തന്നെയും നോക്കി കടത്തിണ്ണയിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു മുത്തശ്ശനെ കണ്ട് ആര്യൻ ഒരു ചിരി കൊടുത്തെങ്കിലും പുള്ളി അത് മൈൻഡ് ആക്കാതെ കയ്യിലിരുന്ന പാതി തീർന്ന പഴംപൊരിയിൽ വീണ്ടും ഒരു കടി കൂടി കൊടുത്തുകൊണ്ട് ചായ കുടി തുടർന്നു.

ഇത് കണ്ട ആര്യൻ്റെ മുഖത്ത് വീണ്ടും അപമാനിതൻ ആകേണ്ടി വന്നതിൻ്റെ വിഷമം തെളിഞ്ഞെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്നാശ്വസിച്ച് അവൻ അത് മറച്ചുകൊണ്ട് കടയ്ക്കുള്ളിലേക്ക് കയറി.

അകത്ത് കയറിയപാടെ എന്താ വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് കൈലിയും തോളത്തുകൂടി ഒരു തോർത്തും മാത്രം ധരിച്ച് ഏകദേശം അറുപത് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുള്ളി വന്നു…ഒരു ചായ എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്ന് തൻ്റെ കൈയിൽ ഉള്ള പെട്ടിയും ബാഗും തൊട്ടരികിലായി വെച്ചു.

ഒരു ചായ എന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞ ശേഷം കടയുടെ ഒരു മൂലക്ക് കിടന്നിരുന്ന മേശയുടെ അടുത്ത് ഇട്ടിരുന്ന കസേരയിലേക്ക് അയാളും വന്നിരുന്നു…അതിൽ നിന്നും കടയുടെ ഉടമസ്ഥൻ അദ്ദേഹം ആണെന്ന് ആര്യൻ മനസ്സിലാക്കി.

കടയുടെ ചുറ്റിനും ഒന്ന് വീക്ഷിച്ച ആര്യൻ്റെ കണ്ണുകൾ അവസാനം ചില്ല് ഗ്ലാസിനുള്ളിൽ ആവി പറത്തിക്കൊണ്ട്

💬 Comments

View all comments