Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]
കേട്ടോ ചെക്കാ…” ലിയ പറഞ്ഞു.
“ഇതിൽ മുഖം ചേർന്ന് കിടന്നാൽ കിടന്നു പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…ആര് പറഞ്ഞു എന്നോട് കിടക്കുന്നില്ലേ എന്ന് ചോദിക്കാൻ…?” ആര്യൻ അവളെ കൂടുതൽ ചുറ്റിപ്പിടിച്ച് കിടന്നു.
“അത് ശരി ഇപ്പോ ഞാനായോ കുറ്റക്കാരി…എങ്കിൽ ശരി ഇനി കിടത്തുന്നില്ല പോരേ…!” ലിയ മറുപടി നൽകി.
“ഏയ് അത് വേണ്ടാ…”
“ഉം എങ്കിൽ എൻ്റെ കുഞ്ഞുവാവ എഴുന്നേറ്റാട്ടേ…ബാക്കി നാളെ കേട്ടോ…”
“നാളെ എങ്കിൽ കുറച്ചുകൂടി നേരത്തെ കിടത്തണം…” ആര്യൻ തല ഉയർത്തി പറഞ്ഞു.
“ഉം ശരി…” ലിയ അത് സമ്മതിച്ചു.
“ഓക്കേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.
“കുസൃതി കുറച്ച് കൂടുന്നുണ്ട്…” ലിയ അവൻ്റെ മൂക്കിൻ്റെ തുമ്പത്ത് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു.
“ചേച്ചീടെ അടുത്തല്ലേ പറ്റൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.
ഓഫീസ് പൂട്ടിയ ശേഷം അവർ രണ്ടുപേരും യാത്രയായി. ആര്യൻ ലിയയെ പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് പോയി. രാവിലെ ശാലിനി വൈകിട്ട് അങ്ങോട്ടേക്ക് വരേണ്ടാ എന്ന് പറഞ്ഞതുകൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് കയറാതെ നേരെ അവൻ്റെ വീട്ടിലേക്ക് തന്നെ പോയി.
കുളി കഴിഞ്ഞ് ഒരു ചായ ഇട്ട് കുടിച്ച ശേഷം ആര്യൻ ശാലിനി വരുമോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു. സമയം പോകാനായി കൂട്ടിന് ഒരു പുസ്തകവും എടുത്തിരുന്നു അവൻ.
പകുതി വായിച്ച് വച്ചിരുന്ന ആ പുസ്തകം ആര്യൻ മുഴുവനും വായിച്ചു കഴിഞ്ഞപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. ഇതുവരെ ആയിട്ടും ശാലിനിയെ കാണാത്തതുകൊണ്ട് ഇനി വരില്ലായിരിക്കുമോ എന്ന് പോലും ആര്യൻ ചിന്തിച്ചു. ഉള്ളിൽ ഒരുപാട് സ്വപ്നങ്ങളും
💬 Comments
View all comments