0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Aegon Targaryen Read All Parts 29.6K

വിരൽ മണത്തു. “ഏയ് വൃത്തികെടൊന്നുമല്ല നല്ല മണമാ…” ആര്യൻ ശാലിനിയെ നോക്കി പറഞ്ഞു.

“ഛീ പോടാ പട്ടീ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ നേരെ കൈ വീശി. ആര്യൻ ചിരിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ വേഗം പുറത്തേക്കോടി. വാതിൽക്കൽ ചെന്ന് നിന്ന ശേഷം അവൻ അവളോട് “പോവാ…വൈകിട്ട് പോകുമ്പോൾ കയറാം…” എന്ന് വായനക്കി അവളോട് പറഞ്ഞുമനസ്സിലാക്കി. ശാലിനി “ഉം…” എന്ന് മൂളി തല കുലുക്കി. ആര്യൻ അവളെ ഒന്നുകൂടി നോക്കി അവൻ്റെ വിരലുകൾ വീണ്ടും ഒന്ന് മണത്തു കാണിച്ചു. അവൾ പിന്നെയും കൈ ഓങ്ങി “അടി…” എന്ന് പറഞ്ഞപ്പോൾ ആര്യൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.

*******   *******  *******  *******

“ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാ…” ഓഫീസിലേക്ക് പോകുന്ന വഴി ലിയ ആര്യനോട് പറഞ്ഞു.

“ശരിയാണല്ലോ…ഹോ ഒരു മാസം എന്ത് പെട്ടെന്നാ പോയത്…” ആര്യൻ സൈക്കിൾ ചവിട്ടിക്കൊണ്ട് പറഞ്ഞു.

“നീ വന്നിട്ട് ഒരു മാസമേ ആയുള്ളൂ എന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല…” ലിയയുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു.

“അത് ഞാൻ നിങ്ങളോടൊക്കെ പെട്ടെന്ന് അടുത്തോണ്ട് തോന്നുന്നതാ…” ആര്യൻ പറഞ്ഞു.

“ഹാ അതുതന്നാ എനിക്ക് വിശ്വസിക്കാൻ പറ്റാത്തതും…എങ്ങനെ നിന്നോട് ഇത്രയും അടുത്തെന്ന്…” ലിയ ചിരിച്ചു.

“അത് പിന്നെ സിംപിൾ അല്ലേ…കാണാൻ കൊള്ളാവുന്ന, സൽസ്വഭാവിയായ, നല്ല മനസ്സിനുടമയായ, എല്ലാവരോടും നല്ലപോലെ പെരുമാറുന്ന ഒരു ചെറുപ്പക്കാരൻ അല്ലേ ഞാൻ…ആരായാലും പെട്ടെന്ന് അടുത്ത് പോകും…” ആര്യൻ അവനെ തന്നെ ഒരു മയവുമില്ലാതെ പൊക്കിയടിച്ചു തമാശക്കായി.

“ഉവ്വാ…നീ സൈക്കിൾ ചവിട്ടിയാൽ മതി തള്ളണ്ടാ…” ലിയ അവൻ്റെ പുറത്ത് കൊട്ടിക്കൊണ്ട് പറഞ്ഞു. അതുകേട്ട്

💬 Comments

View all comments