Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
നടത്തിയ ശേഷം ആര്യൻ ചെറിയൊരു തുണി സഞ്ചിയും തോളത്തുകൂടി ഇട്ടുകൊണ്ട് കൈയിൽ ഒരുകുപ്പി വെള്ളവും എടുത്ത് വീട് പൂട്ടി മുറ്റത്തേക്ക് ഇറങ്ങി.
സൈക്കിൾ എടുത്ത് ഗേറ്റ് കടന്നുകൊണ്ട് മെല്ലെ അവൻ അതിൽ കയറി പോസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി ചവിട്ടി. സമയം ഇനിയും ഉണ്ടെന്ന കാരണത്താൽ ആര്യൻ വളരെ പതുക്കെയാണ് സൈക്കിൾ ചവിട്ടിയത്. എന്നിരുന്നാൽ പോലും അഞ്ച് മിനുട്ടിൽ താഴെ മാത്രം സമയം എടുത്തുകൊണ്ട് തന്നെ അവൻ പോസ്റ്റ് ഓഫീസിൽ എത്തി.
സൈക്കിൾ ഒരു സൈഡിലേക്ക് ഒതുക്കി വച്ച ശേഷം അവൻ ഓഫീസിൻ്റെ പടിയിലേക്ക് കയറി നിന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടേകാൽ ആകുന്നതേയുള്ളൂ. ഇത്രയും നേരത്തെ ഇറങ്ങേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ അവൻ്റെ മനസ്സിൽ വന്നു.
ആര്യൻ പോസ്റ്റ് മാസ്റ്ററെയും കാത്ത് അവിടെ നിന്നു. വഴിയിലൂടെ പോയ ചിലർ അവനെ നോക്കി ചിരിച്ചു. മറ്റുചിലർ പുതിയ പോസ്റ്റ്മാൻ ആണല്ലേ എന്ന് ചോദിച്ചുകൊണ്ട് പരിചയപ്പെട്ടു.
ഏകദേശം ഒരു അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഒരു ഇളം നീല ബ്ലൗസും അതിനു ചേരുന്ന സാരിയും ധരിച്ച് കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന റോസാപ്പൂ പോലെ ഭംഗിയുള്ള ഒരു സ്ത്രീ അവൻ്റെ നേരെ നടന്നു വന്നു. ഇതാവും പോസ്റ്റ് മാസ്റ്റർ എന്ന് ഊഹിച്ച ആര്യൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവര് തിരിച്ചും അവനെ നോക്കി ഒന്ന് ചിരിച്ചു.
"പുതിയതായി ജോയിൻ ചെയ്യാൻ വന്ന ആളാണല്ലേ?" അവൻ്റെ യൂണിഫോം കണ്ട് അവർ ചോദിച്ചു.
"അതേ മാഡം."
"കുറേ നേരമായോ വന്നിട്ട്?" ബാഗിൽ നിന്നും താക്കോൽ എടുക്കുന്ന തിരക്കിൽ അവർ അവനോട് ചോദിച്ചു.
💬 Comments
View all comments