Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
ആര്യൻ്റെ കണ്ണുകളിലും ഒരു സങ്കടം നിഴലടിച്ച് കിടക്കുന്നത് ലിയ കണ്ടു.
"ആര്യൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?"
"അമ്മ മാത്രം."
"ആഹാ എങ്കിൽ അമ്മയെ കൂടി ഇങ്ങു കൊണ്ടുവരാമായിരുന്നില്ലേ?"
"അമ്മ വരില്ല…എനിക്ക് പോലും വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു പിന്നെ മറ്റ് വഴികൾ ഇല്ലാഞ്ഞതുകൊണ്ട് ഇങ്ങു പോരേണ്ടി വന്നതാ. അതൊക്കെ ഒരു വലിയ കഥയാ…"
"ആഹാ അത് ശരി. കഥയൊക്കെ ഒരു ദിവസം പറ നമ്മൾക്ക് എന്തായാലും ഇഷ്ട്ടം പോലെ സമയം ഉണ്ട് ഇവിടെ ഹഹ."
"ഹാ മാഡം പറയാം…മാഡത്തിൻ്റെ മോൻ എത്രാം ക്ലാസ്സിൽ ആണ്?"
"മോൻ ഇപ്പോ എട്ടാം ക്ലാസ്സിൽ."
"മാഡത്തിന് അപ്പോ എത്ര വയസ്സുണ്ട്?"
"എന്തേ മോൻ കോളജിലോ മറ്റോ പഠിക്കാൻ ഉള്ള പ്രായം കാണുമെന്ന് വിചാരിച്ചോ എന്നെ കണ്ടിട്ട്?"
"ഏയ് ഇല്ലില്ലാ…ഹഹഹ."
"എനിക്ക് മുപ്പത്തിനാല് വയസ്സ്."
"അത്രേ ഉള്ളൂലെ…"
"അത് പോരെ ഹഹ…"
"ചോദിച്ചന്നേ ഉള്ളൂ മാഡം."
"ഏയ് ഞാൻ വെറുതെ പറഞ്ഞതാ ആര്യാ…എന്നാ പിന്നെ നമ്മൾക്ക് ജോലിയിലേക്ക് കടന്നാലോ…"
"ഹാ മാഡം ലെറ്റർ ബോക്സിൻ്റെ താക്കോൽ തന്നാൽ ഞാൻ അത് തുറന്ന് കത്തുകൾ ഉണ്ടോന്ന് നോക്കാം."
"ഹാ ഇതാ ആര്യാ താക്കോൽ."
ആര്യൻ തപാൽ പെട്ടി തുറന്ന് അതിൽ നിന്നും കത്തുകൾ എടുത്ത ശേഷം അതടച്ച് കത്തുകളുമായി അകത്തേക്ക് പോയി ഓരോന്നും സോർട്ട് ചെയ്യാൻ തുടങ്ങി. അത് ചെയ്യുമ്പോഴേക്കും മെയിൽ വണ്ടി വന്നു എന്ന് ലിയ വിളിച്ച് പറഞ്ഞു. ആര്യൻ മെയിൽ ബാഗ് എടുത്ത് അകത്ത് കൊണ്ട് മേശയിൽ വെച്ചു. ലിയ ചെന്ന് അതിൻ്റെ സീൽ അഴിച്ച ശേഷം ബാഗിന്
💬 Comments
View all comments