Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
ഒരു ചെറിയ വിഷമം കാരണം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരുവൾ ആണല്ലോ എനിക്ക് മനസ്സിലാക്കാൻ പറ്റും."
"മ്മ്…മാഡത്തിൻ്റെ ഹസ്ബൻ്റ് എങ്ങനെയായിരുന്നു…അല്ലാ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണമെന്നില്ലാ…"
"ആക്സിഡൻ്റ് ആയിരുന്നു…ഞാനും മോനും ഏട്ടനും കൂടെ ഒന്ന് പുറത്തേക്ക് പോയതാ…അന്ന് മോൻ്റെ പിറന്നാള് കൂടി ആയിരുന്നു…അവന് ഡ്രസ്സ് എടുക്കാൻ വേണ്ടി…എതിരെ മദ്യപിച്ച് വന്നൊരു കാറുകാരൻ…എന്താ സംഭവിച്ചതെന്ന് അറിയുന്നതിന് മുന്നേ തന്നെ എല്ലാം പെട്ടെന്നായിരുന്നു…മോൻ എൻ്റെയും എട്ടൻ്റെയും ഇടയിൽ ആയിരുന്നു…ഞങ്ങൾ രണ്ടാളും തെറിച്ച് സൈഡിലേക്കും ഏട്ടൻ റോഡിലേക്കും…അതിലെ കടന്നു വന്നൊരു വാഹനം…"
ലിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി.
"ശ്ശേ മാഡം…എന്തായിത്…ഇങ്ങനെ ആകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു…കരയാതെ…ദേ ആരെങ്കിലും കാണും."
ലിയയുടെ കരച്ചിൽ കൂടുന്നത് കണ്ട ആര്യനും ഭയപ്പെട്ടു. അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ അരികിൽ പോയി നിന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ഇങ്ങനെ കരയല്ലേ മാഡം…ആരെങ്കിലും വന്നാൽ ഞാൻ എന്ത് പറയും…ദേ എന്നെ നോക്കിക്കേ…മാഡത്തിന് എന്നെ മനസ്സിലായ പോലെ എനിക്കും മാഡത്തിൻ്റെ ഇമോഷൻസ് മനസ്സിലാകും…പക്ഷേ അതിന് ഇങ്ങനെ കരഞ്ഞിട്ട് ഇനി എന്താ കാര്യം…നമ്മള് സന്തോഷം ആയിട്ട് ഇരിക്കുന്നത് കാണാൻ അല്ലേ അവരും ആഗ്രഹിക്കുന്നത്…അതുകൊണ്ട് ഇങ്ങനെ കരയല്ലേ…പ്ലീസ്…"
ആര്യൻ ലിയയുടെ തോളിലും പുറത്തും തഴുകി ആശ്വസിപ്പിച്ചു. പതുക്കെ പതുക്കെ അവളുടെ കരച്ചിലും വിഷമവും കുറഞ്ഞു വരുന്നത് അവൻ ശ്രദ്ധിച്ചു. അവൻ രാവിലെ കൊണ്ടുവന്ന കുപ്പിയിലെ വെള്ളം അവൾക്ക് കൊടുത്തുകൊണ്ട് കുടിക്കാനായി ആവശ്യപ്പെട്ടു. ലിയ അത് വാങ്ങി കുടിച്ചുകൊണ്ട് ആര്യനെ കലങ്ങിയ കണ്ണുകളുമായി ഒന്ന് നോക്കി.
"സോറി ആര്യാ…കുറേ നാളുകൂടിയ ഇതൊക്കെ ഞാൻ ആരോടെങ്കിലും പറയുന്നത് അതുകൊണ്ട് പെട്ടെന്ന് നിയന്ത്രിക്കാൻ
💬 Comments
View all comments