0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

പറഞ്ഞുകൊണ്ട് ലിയ ധൃതിയിൽ റോഡ് ക്രോസ് ചെയ്തു.

ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയതും ലിയ കയറി സൈഡ് സീറ്റുറപ്പിച്ചു. അവൾ നോക്കുമ്പോൾ ആര്യൻ താൻ കുടിച്ച ഗ്ലാസ്സിൽ നിന്നും ബാക്കി ചായ കുടിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. താൻ കുടിച്ചതിൻ്റെ ബാക്കി ആയിരുന്നിട്ട് കൂടി അത് കളയാതെ കുടിച്ച ആര്യനെ കണ്ട് അവൾക്ക് വീണ്ടും ഒരു പ്രത്യേക സന്തോഷം തോന്നി. ഇത്ര ചെറിയ കാര്യങ്ങൾക്ക് പോലും താൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ തൻ്റെ ജീവിതത്തിൽ കുറേക്കാലമായി താൻ സന്തോഷം എന്താണെന്ന് പോലും അറിയാത്തതുകൊണ്ട് ആയിരിക്കാം എന്നവൾ ഊഹിച്ചു.

മറ്റൊന്നും ചിന്തിക്കാതെ നല്ലൊരു ചായ കൂടി ആസ്വദിച്ച് കുടിക്കുന്നതിനിടയിൽ ആര്യൻ ലിയയെ നോക്കി കൈ വീശി കാണിച്ചു. ലിയ അവനെയും കൈ വീശി കാണിച്ചുകൊണ്ട് ചിരിച്ചു. ബസ്സ് മെല്ലെ മുന്നോട്ട് എടുത്തു. അന്നാദ്യമായി മന്ദാരക്കടവിൽ നിന്നും ബസ്സ് എടുക്കുമ്പോൾ ലിയയുടെ മനസ്സിൽ വളരെ ചെറിയ തോതിൽ ഒരു നിരാശ പടർന്നു. പക്ഷേ അത് വളരെ ചെറുതാണെങ്കിൽ പോലും അതിന് കാരണക്കാരനായ ആര്യൻ എന്ന വ്യക്തി വെറും രണ്ടു ദിവസങ്ങൾ കൊണ്ട് തൻ്റെ ജീവിതത്തിൽ നേടിയെടുത്ത സ്ഥാനം എത്രത്തോളം ആണ് എന്ന് അവൾ ചിന്തിച്ചു. അതിനും മാത്രം എന്താണ് അവൻ ചെയ്തത് എന്ന് ലിയ അവളോട് തന്നെ ചോദിക്കുമ്പോൾ അതിന് അവൾക്കുത്തരമൊന്നും ഉണ്ടായിരുന്നില്ല.

ബസ്സ് പോയി കഴിഞ്ഞ് ആര്യൻ ആ ഗ്ലാസ്സ് കൂടി അകത്തേക്ക് വച്ചിട്ട് കുട്ടച്ചനോട് ചന്ദ്രികയെ തിരക്കി. "തിരക്കല്ലേ പണിയിലാ" എന്ന് കുട്ടച്ചൻ പറഞ്ഞപ്പോൾ "എങ്കിൽ ഞാൻ പിറകിലൂടെ പോയി ഒന്ന് കണ്ട്

💬 Comments

View all comments