0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

ചിന്തിക്കാതെ ആര്യൻ കുളിമുറിയിലേക്ക് ഓടി. ബാത്ത്റൂമിൽ ഇരിക്കുമ്പോൾ തന്നെ വിശ്വസിച്ച് ലിയ മാഡം താക്കോൽ തന്നതും രാവിലെ ഓഫീസ് തുറക്കേണ്ടതും എല്ലാം ആലോചിച്ച ആര്യൻ പ്രഭാത കർമങ്ങളും കുളിയും ഒക്കെ വേഗത്തിൽ ആക്കി. എല്ലാം കഴിഞ്ഞ് ഏകദേശം എട്ടരയോടെ ആര്യൻ യൂണിഫോം ധരിച്ച് റെഡി ആയി.

സമയം എട്ടിരുപത്തിയഞ്ച്. ഇന്നിനി ആഹാരം തയ്യാറാക്കി കഴിക്കാൻ ഉള്ള സമയം ഇല്ലെന്ന് മനസ്സിലാക്കിയ ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് കുട്ടച്ചൻ്റെ കടയിലേക്ക് പറന്നു. മകളെ സ്കൂളിൽ അയക്കാൻ ഓട്ടോയിൽ കയറ്റി വിട്ടിട്ട് തിരികെ വന്ന ശാലിനി ഗേറ്റ് ചാരുമ്പോൾ ആര്യൻ റോക്കറ്റ് വിട്ട പോലെ സൈക്കിളിൽ പായുന്നത് അവളും കണ്ടു. "ടാ ആര്യാ…" എന്ന് ശാലിനി അവനെ പിന്നിൽ നിന്നും വിളിച്ചെങ്കിലും അവൻ കേട്ടില്ല. ഇനി തന്നെ കണ്ടിട്ടാണോ ഇവൻ ഇങ്ങനെ പായുന്നത് എന്നും അവളുടെ മനസ്സിൽ സംശയം ഉയർത്തി.

വെറും രണ്ട് മിനുട്ട് കൊണ്ട് തന്നെ ആര്യൻ കടയിൽ എത്തി. അകത്തേക്ക് കയറിയ ആര്യൻ കുട്ടച്ചനെ നോക്കി പെട്ടെന്ന് രണ്ട് ദോശയും ചായയും എടുത്തോളാൻ പറഞ്ഞു. കുട്ടച്ചൻ ഒരു പ്ലേറ്റിൽ ദോശയും മറുകൈയിൽ ഒരു തൂക്കുപാത്രത്തിൽ ചമ്മന്തിയും ആയി അടുക്കളയിൽ നിന്നും തിരികെ വന്നു.

"ഇന്നെന്ത് പറ്റി രാവിലെ തന്നെ ഇങ്ങു പോരാൻ?" ചമ്മന്തി ദോശക്ക് മുകളിലേക്ക് ഒഴിച്ചുകൊണ്ട് കുട്ടച്ചൻ ചോദിച്ചു.

"ഒന്നും പറയണ്ട കുട്ടച്ചാ അങ്ങ് ഉറങ്ങിപ്പോയി…"

"അത് ശരി ഹഹഹ…"

"ബസ്സ് വന്നിരുന്നോ കുട്ടച്ചാ…?"

"ഇല്ലല്ലോ…അതിനുള്ള സമയം ആകുന്നതേ ഉള്ളൂ…"

"ആശ്വാസമായി…ഓഫീസിൻ്റെ താക്കോൽ എൻ്റെ കൈയിൽ ആണേ അതുകൊണ്ട് മാഡം അങ്ങ് എത്തുമ്പോളേക്ക് എനിക്ക് അങ്ങ് ചെല്ലണം."

💬 Comments

View all comments