Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
തന്നെ നിർത്തി…" സൈക്കിളിന് പിന്നിൽ ഇരിക്കുന്ന ലിയയുടെ പരിഭവം ആര്യൻ്റെ കാതുകളിൽ എത്തി.
"അത് പിന്നെ ചേച്ചീ സമയം കളയാതെ പെട്ടെന്ന് ഇറങ്ങാം എന്ന് വിചാരിച്ചു അല്ലെങ്കിൽ ഞാൻ വിളിച്ചേനേം."
"മ്മ്…മ്മ്…"
"സത്യം…എന്തായാലും ഒരു ദിവസം കേറി ഒരു ചായ ഒക്കെ കുടിച്ചിട്ട് പോകാം."
"ഹാ ശരി…അങ്ങനെ ആവട്ടെ…"
അധികം താമസിക്കാതെ തന്നെ അവർ ഓഫീസിൽ എത്തി. ആര്യൻ താക്കോൽ എടുത്ത് പൂട്ട് തുറന്ന ശേഷം ഷട്ടർ പൊക്കി. ഇരുവരും ഒന്നിച്ച് തന്നെ അകത്തേക്ക് കയറി സമയം കളയാതെ തന്നെ രണ്ടുപേരുടെയും ജോലികളിലേക്ക് കടന്നു.
"ഏഴ് കത്തുകൾ മാത്രമേ ഇന്ന് ഒള്ളൂ ചേച്ചി."
"ഹാ ഞാൻ പറഞ്ഞില്ലേടാ…ഇനി അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി."
"ഞാൻ എങ്കിൽ ഇറങ്ങുവാ കൊടുത്തിട്ട് വരാം."
"മ്മ് ശരിയടാ."
ആര്യൻ അവിടെ നിന്നും ഇറങ്ങി കത്തുകൾ കൊടുക്കുവാനായി പോയി. ഇന്നലെകൊണ്ട് തന്നെ ഓരോ വീടുകളും ഏതൊക്കെ ഏരിയകളിൽ ആണെന്ന് മനസ്സിലായിരുന്നു അവന് അതുകൊണ്ട് തന്നെ ഇന്ന് അത്രപോലും കഷ്ടപ്പെടേണ്ടി വരില്ല എന്ന് അവൻ ആശ്വസിച്ചു. കത്തുകൾ എല്ലാം പെട്ടെന്ന് തന്നെ കൊടുത്ത ശേഷം അവൻ തിരിച്ച് ഓഫീസിലേക്ക് വന്നു.
ഓഫീസിൽ ഒന്ന് രണ്ട് ആളുകൾ ആ സമയം ഉണ്ടായിരുന്നതിനാൽ അവൻ അകത്തേക്ക് കയറി അവൻ്റെ റൂമിൽ ഇരുന്നുകൊണ്ട് അവിടെ കിടന്നിരുന്ന ഒരു മാസിക എടുത്ത് വായിക്കാൻ തുടങ്ങി.
ഏകദേശം അര മണിക്കൂർ കഴിഞ്ഞ് ഒരു പതിനൊന്നു മണിയോടെ ലിയ അതുവരെ ഉണ്ടായിരുന്ന ജോലികൾ എല്ലാം തീർത്ത് അവൻ്റെ അരികിലേക്ക് ചെന്നു.
"എന്താ ഇവിടെ തന്നെ ഇരുന്ന് കളഞ്ഞത്?" ലിയയുടെ ചോദ്യം കേട്ട ആര്യൻ മാസികയിൽ
💬 Comments
View all comments