Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
അവനെ കൂടുതൽ ആളുകൾക്ക് പരിചയപ്പെടാനും ആ രണ്ട് ദിനങ്ങൾ ഉപയോഗിക്കപ്പെട്ടു. ലിയയും ശാലിനിയും അവനോട് പഴയതിലും കൂടുതൽ അടുത്തു. അത് ഇനിയും കൂടുകയെ ഉള്ളുതാനും.
താൻ ഈ നാട്ടിൽ വന്നിട്ട് ഏഴ് ദിനങ്ങൾ അതായത് ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു എന്ന് ആര്യന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ അവൻ ഈ നാട്ടിൽ വന്നിട്ട് വെറും ഒരു ആഴ്ച്ചയെ ആയുള്ളൂ എന്ന് അവനോട് അടുപ്പമുള്ളവർക്ക് തിരിച്ചും വിശ്വസിക്കാനായില്ല. എങ്ങനെ അവനോട് ഇത്ര പെട്ടെന്ന് തങ്ങൾ ഇത്രയും അടുത്തു എന്ന ചോദ്യം അവരിൽ പലരിലും ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിച്ചു.
ശനിയാഴ്ച്ച വെളുപ്പിനെ പതിവ് പോലെ തന്നെ ആര്യൻ ശാലിനിയെ വിളിക്കാൻ വീട്ടിൽ ചെന്നു. വെളിയിൽ വെട്ടം കാണാത്തതിനാൽ ഇനി എഴുന്നേറ്റിട്ടുണ്ടാവില്ലെ എന്ന് ആര്യൻ സംശയിച്ചു. വാതിലിന് രണ്ട് മുട്ടിയിട്ടും തുറക്കാത്തതിനാൽ അവൻ കോളിംഗ് ബെൽ അടിച്ചു. എന്നിട്ടും ഒരനക്കവും ഉണ്ടായില്ല. ഇനി പനിയോ മറ്റോ ആവും എന്ന് കരുതി ആര്യൻ അവിടെ നിന്നും തിരിഞ്ഞു നടന്നു.
രണ്ടടി മുന്നോട്ട് വെച്ചതും പുറത്തെ ലൈറ്റ് പ്രകാശിച്ചു. ആര്യൻ അവിടെ നിന്നു. വാതിലിൻ്റെ കുറ്റിയെടുക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവൻ വീണ്ടും തിരിഞ്ഞു നടന്നു.
ഉറക്കച്ചടവോടുകൂടി ശാലിനി വാതിലും തുറന്ന് തിണ്ണയിലേക്ക് ഇറങ്ങി വന്ന് കണ്ണുകൾ തിരുമി ആ ഇളം വെളിച്ചത്തിൽ ആര്യനെ നോക്കി നിന്നു.
"എന്താ ചേച്ചി ഉറക്കമായിരുന്നോ?"
"അതേടാ…"
"അങ്ങനെ വരാൻ വഴിയില്ലല്ലോ…വെളുപ്പിനെ ആരും അങ്ങനെ കിടന്നുറങ്ങിപ്പോകാറില്ല എന്ന് എന്നോട് കുറച്ച് ദിവസങ്ങൾ മുന്നേ ആരോ പറഞ്ഞതുപോലെ…" ആര്യൻ കളിയാക്കി പറഞ്ഞു.
"ടാ ടാ…നീ എന്നെ ആക്കുവാണോ അല്ലിയോ എന്ന് ഈ
💬 Comments
View all comments