Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
മുഖം ചുളിച്ച് ഒരു അടി വച്ചുകൊടുത്തു.
"ആവൂ…" തമാശക്ക് അടിച്ചതാണെങ്കിലും ആര്യനിൽ അതൊരു ചെറിയ വേദന ഉണ്ടാക്കി.
"ഇല്ലാ ഞാൻ ഇനി പറയില്ല പോ…" ആര്യൻ മുഖത്ത് കപട ദേഷ്യം വരുത്തികൊണ്ട് അവളോട് പറഞ്ഞു.
"സോറി സോറി…അറിയാതെ അടിച്ചതാടാ…നീ പറ…"
"ഇല്ല പോ…" ആര്യൻ വീണ്ടും അവൻ്റെ മുഖം തിരിച്ചു.
"നിനക്ക് വേദനിക്കുമെന്ന് കരുതിയില്ല…ഞാൻ സോറി പറഞ്ഞില്ലേ…പറയടാ പ്ലീസ്…" ശാലിനി അവനോട് കെഞ്ചി.
ആര്യൻ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല അത് കേട്ട ഭാവം പോലും നടിച്ചില്ല.
ശാലിനി അവൻ്റെ വലതു കൈ കട്ടിലിൽ നിന്നും ഉയർത്തി അവളുടെ തല കുനിച്ചുകൊണ്ടുവന്ന് അവൾ അടിച്ച ഭാഗത്ത് ചുംബിച്ച ശേഷം "പറയടാ…കഷ്ട്ടമുണ്ട്…" എന്ന് കെഞ്ചി.
അപ്രതീക്ഷിതമായി ശാലിനിയിൽ നിന്നും അങ്ങനൊരു ക്ഷമാപണം കിട്ടിയതിൻ്റെ ഞെട്ടലിൽ ആര്യൻ മുഖം തിരിച്ച് അവളെ ഒന്ന് നോക്കി. താൻ എന്താണ് ചെയ്തതെന്ന ബോധം അവൾക്ക് അവൻ്റെ ആ നോട്ടം കണ്ടപ്പോൾ ആണ് ഉണ്ടായത്.
അമ്മു എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോൾ താൻ തല്ലിയാൽ ഇങ്ങനെ പിണങ്ങി ഇരിക്കും. അപ്പോൾ താൻ അവളെ അനുനയിപ്പിക്കാൻ വേണ്ടി ചെയ്യുന്ന അതേ കാര്യമാണ് ഇപ്പോൾ ഓർക്കാതെ ആര്യനിലും ചെയ്തത് എന്ന് അവൾ മനസ്സിൽ ആലോചിച്ചു. അവൻ എന്ത് വിചാരിച്ചു കാണും എന്ന ചിന്ത അവളെ വല്ലാതെ പിടികൂടി. അതിൻ്റെ ജാള്യതയും അവളുടെ മുഖത്ത് നിഴലടിച്ചു നിന്നു.
എന്നാൽ ആര്യൻ്റെ മനസ്സിൽ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു പ്രകടമായതെങ്കിൽ പിന്നീട് അത് അവനൊരു സന്തോഷകരമായ കാര്യം ആയി മാറി. അവൻ്റെ മുഖത്ത് അതൊരു പുഞ്ചിരി വിടർത്തി. ശാലിനിയുടെ മുഖം കണ്ടപ്പോൾ തനിക്ക്
💬 Comments
View all comments