Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
നല്ലത്…വൃത്തികെട്ടവൻ…" ലിയ അൽപ്പം വെറുപ്പോടെ പറഞ്ഞു.
"അതെന്താ ചേച്ചീ…?"
"അയാളുടെ ഒരു അവിഞ്ഞ ചിരിയും ചോര ഊറ്റിക്കുടിക്കുന്നത് പോലെയുള്ള നോട്ടവും…കാണുമ്പോ തന്നെ കലി കയറും…"
"ചേച്ചിയെ എപ്പോ നോക്കി…?"
"അവിടുത്തെ ബഹളം കഴിഞ്ഞിട്ട് ഇതുവഴി പോകുമ്പോൾ…ചുമ്മാ സ്റ്റാമ്പ് ഉണ്ടോ പശ ഉണ്ടോ എന്നൊക്കെ ചോദിച്ച് കയറി വരും…എന്നിട്ട് ശരീരം മുഴുവൻ ചൂഴ്ന്നു നോക്കി അവിടെ നിൽക്കും…പേടി ആവും എനിക്ക്…"
"അത് ശരി…"
"അയാളിവിടെ ഉള്ളപ്പോൾ ഞാൻ എങ്ങനെ ഇതിനകത്ത് ഒറ്റയ്ക്ക് ഇരുന്നു സമയം തള്ളി നീക്കി എന്ന് പോലും എനിക്കറിയില്ല…"
"ഞാനും അതാ ആലോചിക്കുന്നത്…സൂക്ഷിക്കണം ആളിച്ചിരി പിശകാ…"
"അത് നിനക്കെങ്ങനെ അറിയാം?...വേറെ എന്തെങ്കിലും കഥ നീ കേട്ടിട്ടുണ്ടോ?"
"ഏയ് ഇല്ല ചേച്ചി…ശാലിനി ചേച്ചി പറഞ്ഞതും ചേച്ചി ഇപ്പോ പറഞ്ഞതും ഒക്കെ കേട്ടത് വെച്ച് ഞാൻ പറഞ്ഞതാ…"
ആര്യൻ അയാള് ശാലിനിയോട് ചെയ്ത കാര്യം ഓർത്താണ് അത് പറഞ്ഞതെങ്കിലും ലിയയോട് അത് പറയാൻ ആഗ്രഹിച്ചില്ല.
"മ്മ്…ഇനിയിപ്പോ എനിക്ക് പേടിയില്ല…നീ ഉണ്ടല്ലോ എൻ്റെ കൂട്ടിന്…എൻ്റെ അംഗരക്ഷകൻ…"
ആര്യൻ അത് കേട്ട് സന്തോഷത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു. ലിയയും അവനെ നോക്കി പുഞ്ചിരി തൂകി.
"അതേ അംഗരക്ഷകൻ്റെ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു…സമയം നാലായി പോകണ്ടേ…"
"ഉയ്യോ…എന്ത് പെട്ടെന്നാടാ ഇപ്പോ സമയം പോകുന്നത്…നീ വരുന്നതിന് മുന്നേ ഒരു മിനുട്ടിന് ഒരു മണിക്കൂറിൻ്റെ ദൈർഘ്യം ഉണ്ടായിരുന്നു."
"അത് ഞാൻ ചേച്ചിടെ ക്ലോക്കിൻ്റെ പഴയ ബാറ്ററി അങ്ങൂരി പുതിയ ബാറ്ററി ഇട്ടു അതായിരിക്കും…" ആര്യൻ ലിയയെ കളിയാക്കി.
"പോടാ അവിടുന്ന്…" ലിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ബാറ്ററി മാത്രം അല്ലാ എൻ്റെ ക്ലോക്ക് തന്നെ മാറ്റി നീ…"
💬 Comments
View all comments