Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
ശരി…ഇത്രയും ആത്മാർഥതയുള്ള ഒരു പോസ്റ്റ്മാൻ ഇവിടെ ഇതിന് മുന്നേ വന്നിട്ടുണ്ടോ എന്ന് സംശയമാണ് ഹഹഹ…"
"ഹഹ…ആത്മാർത്ഥത കൊണ്ടൊന്നുമല്ല ഇത്താ…വീട്ടിൽ പോയാലും ഒറ്റയ്ക്ക് ഇരിപ്പല്ലേ അതിലും നല്ലത് ഓഫീസിൽ തന്നെ ഇരിക്കുന്നതാ…"
"എങ്കിൽ പിന്നെ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ…"
"ദാ ഇപ്പോ ഇറങ്ങിയില്ലേ…?"
"ഓ…അത് ബ്ലൗസ് വാങ്ങേണ്ടകൊണ്ട് ഇറങ്ങിയതല്ലേ…?"
"ഹഹ…ഇതുപോലെ വല്ലപ്പോഴും ഇറങ്ങാം ഇത്താ…"
"മ്മ്…എവിടാ…എല്ലാരും ഇങ്ങനെ പറച്ചിലേയുള്ളൂ…അല്ലേലും ഇവിടെ വന്നിരുന്നിട്ട് ആർക്ക് എന്ത് കിട്ടാനാ അല്ലേ ആര്യാ…?"
സുഹറ ഒരു തമാശ രീതിയിൽ ആണ് അത് പറഞ്ഞതെങ്കിലും അവളുടെ വാക്കുകളിലെ ആ നിരാശ ആര്യൻ തിരിച്ചറിഞ്ഞിരുന്നു.
"അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്…?"
"ഏയ്…ഈ ഇരുട്ടറയിൽ വന്നിരുന്ന് എന്നോട് കഥ പറയാനും മാത്രം ആർക്കാ ഇത്ര കൊതി എന്ന് ആലോചിച്ച് പോയതാ…"
"അങ്ങനൊന്നും ഇത്ത വിചാരിക്കേണ്ട…എനിക്ക് ഇവിടെ വരാൻ ഒരു മടിയുമില്ല…"
"അത് ആര്യൻ ഇവിടെ പുതിയ ആളായതുകൊണ്ടാ ഇപ്പോ ഇങ്ങനെ പറയുന്നത്…"
"അതെന്താ ഇത്താ…?"
"മുൻപ്…അതായത് കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെ ആളുകൾക്ക് വരാനും എന്നോട് സംസാരിച്ചിരിക്കാനും ഒന്നും ഒരു മടിയും ഇല്ലായിരുന്നു ആര്യാ…"
"ഇപ്പോ അവർക്കൊക്കെ എന്ത് പറ്റി…?"
"പറ്റിയത് അവർക്കല്ല…എനിക്കാ…എനിക്ക് പറ്റിയ ഒരബദ്ധം…"
സുഹറ ഒരു നെടുവീർപ്പിട്ടുകൊണ്ട് പാത്രം കഴുകാനായി എഴുന്നേറ്റു…
"ഇത്ത ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി…ശാലിനി ചേച്ചി പറഞ്ഞ് കുറച്ച് കാര്യങ്ങളൊക്കെ എനിക്കും അറിയാം ഇത്താ…"
സുഹറ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾ പാത്രം കഴുകി വച്ച ശേഷം അവനരികിലേക്ക് നടന്നു വന്ന് നിന്നു.
"ദുഷ്ടനാ…ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ദുഷ്ടൻ…അറിയാൻ ഒരുപാട് വൈകിപ്പോയി…വീട്ടുകാരെയും സ്വന്തക്കാരെയും എല്ലാം വേദനിപ്പിച്ചതിന്
💬 Comments
View all comments