Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
കേസ് കൊടുക്ക് നിൻ്റെ പുസ്തകം കട്ടൂ എന്ന് പറഞ്ഞ്…" ശാലിനി സ്വരം അൽപ്പം കടുപ്പിച്ചു.
"ചേച്ചീ ദേ തരുന്നുണ്ടോ…ഞാൻ വേറെ ഒരെണ്ണം എടുത്തുകൊണ്ട് തരാം…"
"വേണ്ട മോനെ…ചേച്ചിക്ക് ഇത് മതി…"
"ചേച്ചീ പ്ലീസ് അതിങ്ങു താ…" ആര്യൻ കെഞ്ചി.
"എന്തോ…ഇങ്ങനെ ആയിരുന്നില്ലല്ലോ നീ ഇതുവരെ പറഞ്ഞത്…ആദ്യമേ നീ മര്യാദക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ തന്നേനേം…അപ്പോ അവൻ്റെ ഒരു ആജ്ഞാപിക്കൽ…"
"സോറി ചേച്ചീ അറിയാതെ പറഞ്ഞുപോയതാ…ചേച്ചി ആ ബുക്ക് ഇങ്ങു താ…"
"ഇല്ലെടാ…തരില്ല…"
"ഇങ്ങനെ വാശി പിടിക്കല്ലേ…"
"പിടിക്കും…എനിക്ക് അടിക്കടി മൂഡ് മാറുവാണെന്ന് നീ തന്നെ അല്ലേ നാഴികക്ക് നാൽപ്പതുവട്ടം പറയുന്നത്…ഇനിയിപ്പോ അതുകൊണ്ട് തന്നെയാണ് ഈ വാശിയെന്ന് നീ കൂട്ടിക്കോ…"
"ശ്ശേ എന്തൊരു കഷ്ട്ടമാ ഇത്…"
"ഹാ കുറച്ച് കഷ്ട്ടം തന്നെയാ…അല്ലാ ഇത് ഞാൻ വായിക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?"
"ഹേയ്…എനി…എനിക്കെന്ത് കുഴപ്പം…" ആര്യൻ അവൻ്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ വിക്കി പറഞ്ഞു.
"പിന്നെ നിനക്കെന്തിനാ വായിച്ച് കഴിഞ്ഞ ഈ പുസ്തകം?" അവൻ്റെ പരുങ്ങൽ കണ്ട് ശാലിനി വീണ്ടും കുത്തി ചോദിച്ചു.
"അതിന് ഞാൻ വായിച്ച് കഴിഞ്ഞെന്ന് ആരാ പറഞ്ഞത്?"
"നീ അല്ലേ പറഞ്ഞത് വായിച്ച് കഴിഞ്ഞ് മാറ്റി വെച്ചെന്ന് ഓർത്താ പറഞ്ഞതെന്ന്…"
"ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത്…ഞാൻ വായിച്ച് കഴിഞ്ഞ അത്രയും വായിച്ച് കഴിഞ്ഞിട്ട് മാറ്റി വെച്ചെന്ന് ഓർത്ത് പറഞ്ഞതാ എന്നാണ് പറഞ്ഞത്…"
"എന്തോന്നാ?... എന്തോന്നായെന്തോന്നാ…?" ആര്യൻ പറഞ്ഞത് വ്യക്തമാകാതെ അവൾ വീണ്ടും ചോദിച്ചു.
"അതായത് ഞാൻ അത് മുഴുവൻ വായിച്ച് തീർന്നില്ല…അതാ ഉദ്ദേശിച്ചത്…"
"ഇനി നീ ഇത് വായിച്ച് തീർന്നെങ്കിലും ശരി ഇല്ലെങ്കിലും ശരി ഞാൻ വായിച്ച്
💬 Comments
View all comments