Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
ഇപ്പോ ഓർമയില്ലാത്തതെന്ന് മനസ്സിലായല്ലോ…?"
"ഞാൻ എൻ്റെ കാലിട്ടടിച്ച് നിന്നെ താഴെ ഇറക്കാൻ നോക്കിയതാ അല്ലാതെ തൊഴിക്കാൻ ഒന്നും ഞാൻ വന്നില്ലാ…"
"ഓ സമ്മതിച്ചു…അപ്പോ പിന്നെ ഞാൻ അത് തടയാൻ വേണ്ടി കാല് കൂട്ടിപ്പിടിച്ചു അത്രതന്നെ…"
"അല്ലെങ്കിൽ തന്നെ ഞാൻ നിന്നെ ഒന്ന് തള്ളിയാലോ ചവിട്ടിയാലോ നിനക്ക് എന്ത് പറ്റാനാ…നിന്നെപ്പോലെയാണോ ഞാൻ…?"
"അല്ലാ…അതെനിക്ക് മനസ്സിലായി കുറച്ച് മനസാക്ഷി കുറവുള്ള കൂട്ടത്തിൽ ആണെന്ന്…ഞാൻ ചേച്ചിക്ക് ഒന്നും പറ്റരുത് വേദനിക്കരുത് എന്ന് വിചാരിച്ച് നിന്നപ്പോൾ എന്നെ വേദനിപ്പിക്കാൻ നോക്കി ദുഷ്ട്ടത്തി…"
"നീയാ ദുഷ്ടൻ…പോടാ അവിടുന്ന്…"
"അതൊന്നും പോരാഞ്ഞ് എന്നെ മാനം കെടുത്താനും കൂടി നോക്കി…"
"ഹഹഹ…നിന്നെ ഞാൻ എന്തോന്ന്…ഹഹഹ…എടാ ചെക്കാ…ഹഹഹ…അയ്യോ…ടാ ഇതൊന്നും പോയി ആരോടും പറഞ്ഞെക്കരുത് കേട്ടോ…ഹമ്മേ…അവനെ ഞാൻ മാനം കെടുത്താൻ നോക്കി പോലും…"
ആര്യൻ അത് ശാലിനിയെ കളിയാക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അത് പറഞ്ഞത് ശാലിനിയോട് ആണെന്ന് അവന് ഉടനെ തന്നെ അവളുടെ പ്രതികരണം കണ്ടപ്പോൾ ബോധ്യമായി. അവളെ കളിയാക്കാൻ ഉപയോഗിച്ച കാര്യം തന്നെ അവൾ അവനെ തളർത്താൻ വേണ്ടി ഉപയോഗിച്ചു. അത് ആര്യന് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
"എന്തോന്ന് ഇത്ര ചിരിക്കാൻ…പിന്നെ എൻ്റെ തുണി അഴിച്ചിട്ട് ഓടിയത് എന്തിനാ…"
"അല്ലാതെ പിന്നെ നിന്നെ ഞാൻ മലർത്തി അടിച്ചിട്ട് ഓടണമായിരുന്നോ…അന്നേരം എനിക്ക് രക്ഷപ്പെടാൻ ഒരു മാർഗം എൻ്റെ ബുദ്ധി ഉപയോഗിച്ച് ഞാൻ കണ്ടെത്തി അതങ്ങ് ചെയ്തു…മാനം കെടുത്തി പോലും…ഹഹ…"
"മതി…ഒരുപാടങ് കളിയാക്കല്ലേ…"
"പിന്നെ ഓരോന്ന് പറയുന്നത് കേട്ടാൽ എങ്ങനെ കളിയാക്കാതെ ഇരിക്കും…"
"ഞാൻ കളിയാക്കുമ്പോഴും ഇങ്ങനെ കിണിച്ചോണ്ട് തന്നെ നിക്കണം…"
"നീ കളിയാക്കിക്കോ…വേണ്ടാന്ന് ഞാൻ പറഞ്ഞോ ശെടാ…അല്ലേൽ തന്നെ നീ
💬 Comments
View all comments