0%

Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]

Author : Aegon Targaryen Read All Parts 8.9K

എതിരെ ചെന്ന് അഴക്ക് അപ്പുറമായി നിന്നു.

"എന്നെ കളിയാക്കിയപ്പോ ഞാൻ തിരിച്ചും കളിയാക്കാൻ വേണ്ടി മാത്രം അറിയാതെ പറഞ്ഞു പോയതാ ചേച്ചീ അല്ലാതെ വേറെ ഒന്നുമില്ല…"

ശാലിനി വീണ്ടും ഒന്നും മിണ്ടാതെ അവസാന തുണിയും ബക്കറ്റിൽ നിന്നും എടുത്ത് ഒന്ന് കുടഞ്ഞു. അതിൽ നിന്നും വെള്ളം എല്ലാം തെറിച്ച് ആര്യൻ്റെ മുഖത്ത് വീണു. അവൻ കണ്ണുകൾ അടച്ച് ഒന്നും മിണ്ടാതെ അത് വടിച്ചു കളഞ്ഞുകൊണ്ട് "താങ്ക്സ്…" എന്ന് പറഞ്ഞു. ശാലിനിയുടെ ചുണ്ടുകളിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നോ എന്ന് ആര്യന് തോന്നിയെങ്കിലും അധിക നേരം അത് അവളുടെ മുഖത്ത് കാണാൻ സാധിച്ചില്ല.

"സോറി പറഞ്ഞില്ലേ ചേച്ചീ…മതിയാക്ക് ഈ മൗനം…ഇനിയും ദേഷ്യം മാറിയില്ലേൽ ഇറങ്ങി പോകാൻ എങ്കിലും പറ…"

ശാലിനി ആ തുണിയും അഴയിൽ വിരിച്ചിട്ട് ബക്കറ്റുമായി അകത്തേക്ക് കയറി. നിരാശയോടെ ആര്യനും അവളുടെ പിറകെ അകത്തേക്ക് നടന്നു.

ശാലിനി കുളിമുറിയിലേക്ക് കയറി വാതിൽ അടച്ചു. ശാലിനി തന്നോട് ഒന്നും മിണ്ടാതെ ഇരുന്നത് ആര്യനിൽ നല്ല വിഷമം ഉണ്ടാക്കി. അവൻ കുറച്ച് നേരം അമ്മുവിനോടും അമ്മയോടും സംസാരിച്ചിരുന്ന ശേഷം തിരികെ വീട്ടിലേക്ക് തന്നെ പോയി.

വീട്ടിലെത്തിയ ആര്യൻ ശാലിനി ഇനി തന്നോട് ഒരിക്കലും പഴയത് പോലെ അടുക്കുക ഒന്നും ഇല്ലായിരിക്കും എന്ന് വിചാരിച്ച് സങ്കടപ്പെട്ടു. അവൻ അത് തന്നെ ആലോചിച്ച് കട്ടിലിൽ കയറി കിടന്നു. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ആര്യൻ എഴുന്നേറ്റു.

വാതിൽ തുറന്നു നോക്കുമ്പോൾ അതാ മുന്നിൽ ശാലിനി നിൽക്കുന്നു. ആര്യന് അവൻ്റെ സന്തോഷം എത്രമാത്രം ഉണ്ടെന്ന്

💬 Comments

View all comments