Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ…?"
ലിയ അവളുടെ ശബ്ദം കടുപ്പിച്ചപ്പോൾ ആര്യൻ സ്വബോധത്തിലേക്ക് തിരികെ വന്നു.
"നിന്നോട് ഒറ്റയ്ക്ക് പോകണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ…എനിക്കറിയാരുന്നു നീ പോയാൽ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്…വെറുതെ ഓരോ അപകടം വിളിച്ച് വരുത്താൻ…"
"ചേച്ചി കണ്ടതല്ലേ…അയാള് അവരോട് ചെയ്തതൊക്കെ ആർക്കാ കണ്ടുനിൽക്കാൻ പറ്റുന്നത്…പ്രതികരിക്കാതെ ഇരിക്കാൻ തോന്നിയില്ല…"
"ചേച്ചിക്ക് മനസ്സിലായി മോനെ…പക്ഷേ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും…ഈ നാട്ടിലുള്ളവർ പോലും ഒന്നും ചെയ്യുന്നില്ല…പിന്നെ നമ്മൾ വിചാരിച്ചാൽ എന്ത് കാര്യം…മാത്രമല്ല അയാളെന്ത് ചെയ്യുമെന്ന് പോലും പറയാൻ പറ്റില്ല…വെറുതെ എന്തിനാ ഒരു പ്രശ്നത്തിന് പോണത്…"
"വെറുതെ അല്ലല്ലോ ചേച്ചീ…അയാള്…ആ പാവത്തിനെ…"
"അറിയാം…ചേച്ചിക്ക് അറിയാം…പക്ഷേ നീ വഴക്കിട്ടതുകൊണ്ട് അയാള് ഇത് നിർത്തുമെന്ന് തോന്നുന്നുണ്ടോ…അതുകൊണ്ടാ ചേച്ചി പറഞ്ഞത്…നിനക്ക് ഒന്നും സംഭവിക്കരുത്…അതിനാ ഞാൻ എതിർത്തത്…"
"അറിയാം ചേച്ചീ…എന്നാലും…"
"ഒരു എന്നാലും ഇല്ലാ…ചേച്ചിക്ക് വാക്ക് താ…ഇനി ഇതിൻ്റെ പേരിൽ അയാളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോവില്ലെന്ന്…"
"ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല…അതോർത്ത് ചേച്ചി വിഷമിക്കണ്ട…"
"മ്മ്…നമ്മുടെ നാട് പോലുമല്ല…നിൻ്റെ അമ്മ നിന്നെയും കാത്ത് വീട്ടിൽ ഇരിപ്പുണ്ട്…എല്ലാം ഓർമ വേണം…"
"മ്മ്…"
"നീ അകത്തുപോയി ഇരിക്ക്…ഞാൻ ജോലി തീർത്തിട്ട് വരാം…"
"അയാളുടെ ചേച്ചിയെ ചൂഴ്ന്നുള്ള ഒരു നോട്ടവും…" ആര്യൻ അവൻ്റെ അരിശം തീരാതെ പറഞ്ഞു.
"അത് പോട്ടെ സാരമില്ലാ…ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട് അയാളെപ്പറ്റി…ഒന്നും പറയാൻ പോകണ്ട…എന്തിനാ വെറുതെ…നീ ചെല്ല്…ഞാൻ വരാം…"
ആര്യൻ അവൻ്റെ മുറിക്കുള്ളിലേക്കു പോയി ഫാൻ ഓൺ ചെയ്ത ശേഷം കസേര വലിച്ചിട്ട് അതിന് കീഴിൽ ഇരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോഴേക്കും ലിയ വന്ന് അവനൊപ്പം ഇരുന്ന് സംസാരിച്ചു. അവൾ അവനെ ഇന്ന്
💬 Comments
View all comments