Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
ഒന്നും പോണില്ലപ്പാ…"
ശാലിനി ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. ആര്യൻ വീണ്ടും അവൻ്റെ "തീക്കളി" തുടങ്ങി.
"അങ്ങനെ കാര്യമായിട്ടൊന്നും മടുക്കേണ്ടി വന്നിട്ടില്ല…" പതിവ് പോലെ തന്നെ കുറച്ച് നിമിഷങ്ങൾക്ക് ശേഷമുള്ള ശാലിനിയുടെ മറുപടി.
"കാര്യമായിട്ടെന്ന് പറഞ്ഞാൽ…?"
"പോ എണീച്ച്…" ശാലിനി വീണ്ടും ശുണ്ഠി കാട്ടി. പക്ഷേ അതിലും ഒരു നാണം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
"ഹാ മനസ്സിലാകുന്ന പോലെ പറ…"
"നിനക്ക് മടുത്ത പോലെ മടുത്തിട്ടില്ലെന്ന്…"
"ഓ…അങ്ങനെ…"
വീണ്ടും രണ്ട് പേരിലും മൗനം.
"പക്ഷേ ഞാൻ എത്രത്തോളം മടുത്തെന്ന് പറഞ്ഞില്ലല്ലോ അതിന്…" ഇത്തവണ മൗനം ഭേദിച്ചത് ആര്യൻ ആയിരുന്നു.
"എന്തിനാ പറയുന്നത്…ഇനി എനിക്ക് നിന്നെ ഊഹിക്കാമല്ലോ…" ശാലിനി അവനെ ഒന്ന് ആക്കി ചിരിച്ചു.
"അതെന്താ ചേച്ചി അങ്ങനെ ഒരു വർത്തമാനം…ഞാൻ എന്താ അത്രയ്ക്ക് മോശക്കാരനാ…?"
"അതിന് മോശമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…!"
"ഓഹോ…പിന്നെങ്ങനെയാ…?"
"നീ തന്നെ അല്ലേ പറഞ്ഞത് മൊത്തത്തിൽ മടുത്തിരുന്നു എന്ന്…"
"മ്മ്…"
"എന്താ അങ്ങനെയല്ലേ…?"
"അതേ…"
"ആഹാ…കണ്ടോ…പിന്നെന്തിനാ ചെക്കാ നീ ഇത്ര നല്ല പിള്ള ചമയുന്നത്…?"
"ചേച്ചിക്ക് ചമയാം…ഞാൻ ചമഞ്ഞാലാ കുഴപ്പം അല്ലേ…?"
"ഞാൻ എപ്പോ ചമഞ്ഞു…?"
"മ്മ് ശരി…ചമഞ്ഞില്ല സമ്മതിച്ചു…"
പിന്നെയും മൗനം. പക്ഷേ ആ മൗനത്തിലും ചീവീടിൻ്റെ ശബ്ദവും പുറത്ത് ചെറിയ രീതിയിൽ കാറ്റ് വീശുന്നതിൻ്റെ മുഴക്കവും കേൾക്കാം. കറൻ്റ് പോയിട്ട് ഏകദേശം ഇരുപത് മിനുട്ടോളം പിന്നിട്ടു. സമയം ഏഴേകാൽ.
പറയാനോ ചോദിക്കാനോ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ താൻ സംസാരിച്ചു എന്ന് ശാലിനിയുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായെങ്കിലും ആ ഇരുട്ടിൻ്റെയും നിശബ്ദതയുടെയും മറയിൽ, മെഴുതിരിയുടെ അരണ്ട വെളിച്ചത്തിൽ, പുറത്ത് വീശുന്ന ഇളം കാറ്റിൻ്റെ
💬 Comments
View all comments