0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.2K

തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി. എന്നാൽ തൻ്റെ തുപ്പൽ പറ്റിയ വിരലുകൾ ആര്യൻ വായിൽ വച്ച് നുണയുന്നത് ശാലിനി കണ്ടു. അതവളിൽ വീണ്ടുമൊരു തരിപ്പുണ്ടാക്കി. ആര്യൻ പുറത്തേക്ക് വരുന്നതിന് മുൻപ് തന്നെ അവൾ അവൻ കാണാതിരിക്കാൻ വേണ്ടി മാറി നിന്നു.

"പോകാം…?" മുറിക്ക് പുറത്തേക്ക് ഇറങ്ങി വന്ന ആര്യൻ ചോദിച്ചു. ശാലിനി അതിന് തലയാട്ടിക്കൊണ്ട് മൂളി.

ആര്യൻ വാതിൽ തുറന്ന ശേഷം പുറത്തേക്കിറങ്ങി. പിന്നാലെ ശാലിനിയും ഇറങ്ങിയ ശേഷം അവൻ വീട് പൂട്ടി നടന്നു.

"പൊള്ളിയതിൻ്റെ വേദന മാറിയോ…?" ശാലിനി നടക്കുന്നതിനിടയിൽ ചോദിച്ചു.

"മ്മ്…മാറി ചേച്ചീ…താങ്ക്സ്…"

"തുപ്പൽ തേച്ചാൽ പെട്ടെന്ന് മാറും അതാ…"

"മ്മ്…മനസ്സിലായി…അതിനാ ഞാൻ താങ്ക്സ് പറഞ്ഞത്…"

"മ്മ്…"

പിന്നെ അവർ ഒന്നും സംസാരിച്ചില്ല. വീടെത്തിയ ഉടനെ തന്നെ അമ്മയും അമ്മൂട്ടിയും വെളിയിലേക്ക് ഇറങ്ങി വന്നു.

"ഹാ മോനും പോന്നോ ഇവളുടെ കൂടെ…" അമ്മ ആര്യനോടായി ചോദിച്ചു.

"ഒറ്റയ്ക്ക് വിടേണ്ടാ എന്ന് വിചാരിച്ചു അമ്മേ…"

"അവൻ നേരത്തേ തന്നെ പറഞ്ഞതാ പോകണേൽ അവനും കൂടെ വരാമെന്ന്…ആ ഇരുട്ടത്ത് പോകണ്ടാ കറൻറ് വരട്ടെ എന്ന് ഞാനാ അമ്മേ പറഞ്ഞത്…" ശാലിനി അമ്മയോടായി പറഞ്ഞു.

ആര്യൻ തിണ്ണയിലേക്ക് കയറി അമ്മുവിനെ ഒക്കത്തെടുത്തിരുത്തി.

"ഹാ അത് നന്നായി മോളെ…ഞാൻ പേടിച്ചു ഇരുട്ടത്തെങ്ങാനും ഓടിപ്പിടിച്ച് വരുമോന്ന്…" അമ്മ രണ്ടുപേരോടുമായി ആശങ്ക പങ്കുവച്ചു.

"അങ്ങനെ ഇവൻ എന്നെ തനിയെ വിടില്ലല്ലോ അമ്മേ അതിന്…അല്ലേടാ…" ശാലിനി ആര്യൻ്റെ തോളിൽ ഒന്ന് തട്ടിയ ശേഷം ചോദിച്ചു.

"പിന്നല്ലാതേ…" ആര്യൻ അമ്മുവിൻ്റെ നെറ്റിയിൽ അവൻ്റെ നെറ്റി മുട്ടിച്ച് കളിക്കുന്നതിനിടയിൽ പറഞ്ഞു.

"ഇനി കഴിച്ചു കഴിഞ്ഞ് പോകാം മോനെ കയറി വാ…"

💬 Comments

View all comments