0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.2K

കുളത്തിലേക്ക് ഇറങ്ങി. പക്ഷേ പതിവില്ലാതെ സൈക്കിളിൽ ആണ് ഇന്ന് പോകാൻ തീരുമാനിച്ചത്. അതിൻ്റെ കാരണം രാവിലെ തന്നെ പോയി കോഴി വാങ്ങണം എന്നുള്ളത് കൊണ്ട്. പിന്നെ ശാലിനി കാണാൻ സാധ്യത ഇല്ലാത്തതും ഒരു കാരണമായി.

വീട്ടിൽ ലൈറ്റ് കണ്ടാൽ മാത്രം ശാലിനിയെ വിളിക്കണമെന്ന് പറഞ്ഞത് ആര്യൻ ഓർത്തു. ആര്യൻ സൈക്കിളുമായി നടന്ന് ശാലിനിയുടെ വീടിന് മുന്നിൽ എത്തി. ലൈറ്റ് ഉണ്ട്. ഞായറാഴ്ച ഇത്ര നേരത്തെ എഴുന്നേക്കുക പതിവില്ലാത്തതാണല്ലോ എന്നാലോചിച്ച് കൊണ്ട് ആര്യൻ വീട്ടു മുറ്റത്തേക്ക് കയറി. കതകിൽ മുട്ടി. ഉടനെ തന്നെ ശാലിനി വാതിൽ തുറന്ന് പ്രത്യക്ഷമായി.

"എന്ത് പറ്റി ഇന്ന് നേരത്തെ എഴുന്നേൽക്കാൻ…?" ആര്യൻ ശാലിനിയോട് ചോദിച്ചു.

"ആ പണി അങ്ങ് പെട്ടെന്ന് തീർന്നു കിട്ടുമല്ലോ എന്ന് കരുതിയെടാ…അല്ലാ നീ എന്താ സൈക്കിളിൽ…?"

"ഞാൻ പെട്ടെന്ന് തിരികെ വന്നിട്ട് കോഴി വാങ്ങാൻ പോകാമല്ലോ എന്ന് കരുതി എടുത്തതാ…പിന്നെ ചേച്ചി ഉണ്ടാകുമെന്നും കരുതിയില്ല…ഇവിടെ വച്ചേക്കാം ഇനി…"

"ഏയ് വേണ്ടാ…അതിൽ തന്നെ പോകാം…നടക്കണ്ടല്ലോ…"

"ആഹാ…എങ്കിൽ പിന്നെന്താ പോയേക്കാം…കയറിക്കോ…"

ആര്യൻ സൈക്കിളിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു. ശാലിനിയും കൂടെ കയറിയ ശേഷം ആര്യൻ മെല്ലെ കുളത്തിലേക്ക് ചവിട്ടി.

കുളി എല്ലാം കഴിഞ്ഞ് ചന്ദ്രിക ചേച്ചിയോട് യാത്രയും പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു.

"എടാ പയ്യെ പോയാൽ മതിയേ…ഈ തുണിയും ബക്കറ്റും എല്ലാം കൂടി കാരണം എനിക്ക് മര്യാദക്ക് ഇരിക്കാൻ കൂടി പറ്റുന്നില്ല…" ശാലിനി അൽപ്പം ഗൗരവത്തിൽ പറഞ്ഞു.

"ശരി ചേച്ചീ…ചേച്ചീടെ കൈയിൽ ഒരുപാട് തുണിയില്ലേ അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പുറത്ത് സൈഡിൽ തൂക്കി ഇടാരുന്നു ബക്കറ്റ്…ബാലൻസ് പോകും അതാ…"

"അത് സാരമില്ലടാ

💬 Comments

View all comments