0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.5K

കേട്ടോ…ഹഹ…" ആര്യൻ അത് പറഞ്ഞ് സ്വയം പൊട്ടിച്ചിരിച്ചു.

ശാലിനി അവനെ നോക്കി കണ്ണുരുട്ടി. അവൾ ഒന്നും മിണ്ടാതെ തൈരിലേക്ക് സവാള, തക്കാളി, ഉപ്പ് എന്നിവ ഇട്ട് സലാഡ് തയ്യാറാക്കാൻ വേണ്ടി ഇളക്കി കൊടുത്തു.

ശാലിനിയുടെ മൗനം ആര്യനെ അൽപ്പം സംശയത്തിൽ ആക്കി. പറഞ്ഞത് മോശമായി പോയോ എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. പക്ഷേ ഇതിലും മോശമായ കാര്യങ്ങൾ പോലും ഇതിനോടകം തങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ടല്ലോ എന്നും അവൻ ചിന്തിച്ചു. ചിലപ്പോൾ കളിയാക്കിയത് ഇഷ്ട്ടപ്പെട്ടു കാണില്ല അതാവും എന്ന് ആര്യൻ മനസ്സിൽ ഓർത്തു.

പപ്പടം എല്ലാം കാച്ചിയ ശേഷം അവൻ അതൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് ആര്യൻ മെല്ലെ ശാലിനിയുടെ അരികിൽ പോയി നിന്നു.

"ഞാൻ സഹായിക്കണോ…?" ആര്യൻ ഒരു ചെറിയ കൊഞ്ചലോടെ ചോദിച്ചു.

ശാലിനി ഒന്നും മിണ്ടിയില്ല.

"ഇങ്ങ് തന്നേക്ക് ഇനി ഞാൻ ചെയ്യാം…" എന്ന് പറഞ്ഞ് ആര്യൻ കൈ നീട്ടി.

ശാലിനി പാത്രം നീക്കി മാറ്റിയ ശേഷം വീണ്ടും തനിയെ തുടർന്നു.

"അതേ…സോറി…ഞാൻ ചേച്ചിയെ ചൂടാക്കാൻ വേണ്ടി ഇതൊക്കെ മനപ്പൂർവം പറയുന്നതാണെന്ന് ചേച്ചിക്ക് അറിയാലോ പിന്നെന്തിനാ പിണങ്ങുന്നത്…?" ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി സൗമ്യതയോടെ ചോദിച്ചു.

"അതേ…സൈക്കിളിൻ്റെ കുഴപ്പം തന്നെയാ…അതിൻ്റെ പുറകിൽ കൂടി ഒരു ചെറിയ സീറ്റ് പിടിപ്പിക്കണം എന്ന് ഞാൻ വിചാരിച്ചിരിക്കുവായിരുന്നു…" ആര്യൻ അവളുടെ ഭാഗത്താണ് ന്യായം എന്ന് വരുത്തി തീർക്കാൻ വേണ്ടി വെറുതെ തട്ടി വിട്ടു.

"ലിയ ചേച്ചി പറഞ്ഞു കാണും…" ശാലിനി സ്വരം അൽപ്പം കനപ്പിച്ചു. അതിൽ അവളുടെ കുശുമ്പ് വ്യക്തമായിരുന്നു.

"ശെടാ…ലിയ ചേച്ചി പറഞ്ഞാൽ മാത്രമേ ഞാൻ കേൾക്കത്തുള്ളോ…എൻ്റെ ശാലിനി ചേച്ചി

💬 Comments

View all comments