0%

Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.6K

വിയർക്കാൻ തുടങ്ങിയിരുന്നു. ശരീരം മുഴുവൻ എന്തോ ചൂട് കയറുന്നത് പോലെ ഒരു തോന്നൽ അവളിൽ ഉണ്ടായി. അല്ലെങ്കിൽ ആര്യൻ്റെ വാക്കുകൾ അങ്ങനെ ഒരു അവസ്ഥ അവളിൽ ഉണ്ടാക്കി.

ശാലിനിയുടെ മറുപടി ആര്യന് അത്ഭുതം ആയിരുന്നു. തന്നെ കൂടുതലൊന്നും പറയാൻ അനുവദിക്കാതെ ഈ സാഹചര്യത്തിന് അവൾ ഒരു തടയിടുമെന്നാണ് ആര്യൻ വിചാരിച്ചത്. എന്നാൽ അത്തരത്തിലുള്ള യാതൊരു പ്രതികരണവും അവളിൽ നിന്നുമുണ്ടായില്ല. അത് ആര്യനെ വീണ്ടും ഒരു പടി കൂടി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. വളരെ സൂക്ഷ്മതയോട് കൂടി മാത്രം എടുത്ത് വെയ്ക്കേണ്ടുന്ന ഒരു "ചെറിയ വലിയ" പടി.

"അതിലെന്താ പറയാൻ കൊള്ളാത്തത്…പിന്നെ പറഞ്ഞത് കള്ളമൊന്നുമല്ല സത്യം തന്നെയാ…സംശയമുണ്ടോ…?" ആര്യൻ അവളുടെ കവിളിൽ നിന്നും മുഖം മാറ്റി അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

"പോടാ ചെക്കാ…എൻ്റെ പിണക്കം മാറി…ഞാൻ ക്ഷമിച്ചു പോരെ…?" സംശയമുണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയും ചോദ്യവും ആയതുകൊണ്ട് ശാലിനി അങ്ങനെ ഒരു മറുപടി നൽകി. എന്നിരുന്നാൽ കൂടി സംശയം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ആര്യൻ്റെ അടുത്ത മറുപടി എന്തായിരുന്നിരിക്കാം എന്നും അവൾ മനസ്സിൽ ആലോചിച്ച് വിഷമിച്ചു.

ശാലിനി അങ്ങനെ പറഞ്ഞതുകൊണ്ട് ആര്യന് അവൻ മനസ്സിൽ ഉദ്ദേശിച്ച കാര്യം ചെയ്യാനും സാധിച്ചില്ല. അതോർത്ത് അവന് കുറച്ച് സങ്കടം തോന്നി. പക്ഷേ പെട്ടെന്ന് അവൻ്റെ മനസ്സിൽ മറ്റൊരു ബുദ്ധി ഉദിച്ചു.

"എന്നിട്ടുമെന്താ മുഖത്ത് ഇപ്പോഴും ഒരു ചിരി വിടരാത്തത്…ഞാൻ എന്തൊക്കെ പറഞ്ഞു ഒന്ന് ചിരിപ്പിക്കാൻ വേണ്ടിയിട്ട്…?" ആര്യൻ ദയനീയ ഭാവത്തിൽ ചോദിച്ചു.

"ഓഹോ…അപ്പോ അതിന് വേണ്ടി ആയിരുന്നല്ലേ ഈ വൃത്തികേടുകൾ പറഞ്ഞത്…ഇനി എൻ്റെ പിണക്കം മാറ്റാൻ വേണ്ടിയിട്ട് നീ

💬 Comments

View all comments