0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.4K

പല രീതിയിൽ അല്ലേ പലരോടും…അതുപോലെ എന്നോട് എങ്ങനെയുള്ള ഇഷ്ടം ആണെന്നാ ചോദിച്ചത്…" ആര്യൻ വ്യക്തമാക്കി.

"ഓ അങ്ങനെയാണെങ്കിൽ നിന്നോട് തോന്നുന്ന ഒരു ഇഷ്ടം ആണ് നിന്നോട്…" ശാലിനി ചിരിച്ചു.

"ദേ കളിക്കല്ലേ…ഞാൻ കാര്യമായിട്ടാ ചോദിച്ചത്…" ആര്യൻ ഒരൽപ്പം സീരിയസ് ആയി.

"എനിക്കറിയില്ല…ആദ്യം നിനക്ക് എന്നോട് എങ്ങനത്തെ ഇഷ്ടം ആണെന്ന് പറ എന്നിട്ട് ഞാൻ പറയാം…"

"അതിന് ചേച്ചിയോട് ഇഷ്ടം ആണെന്ന് ആര് പറഞ്ഞു…ഹഹഹ…" ആര്യൻ അവളെ കളിയാക്കി ചിരിച്ചു.

"പോടാ…ഞാൻ പോവാ എങ്കിൽ…" ശാലിനി അവൻ്റെ നെഞ്ചിൽ ചെറുതായി ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.

"ഹാ പോവല്ലേ…ഞാൻ വെറുതെ പറഞ്ഞതാ…എനിക്ക് ചേച്ചിയെ ഇഷ്ടം ഇല്ലാതിരിക്കുമോ…"

"എങ്കിൽ പറ…എങ്ങനത്തെ ഇഷ്ടം ആണെന്ന്…?" ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

"ഒരു പ്രത്യേക ഇഷ്ടം…" ആര്യൻ സൗമ്യമായി പറഞ്ഞു.

"എങ്കിൽ എനിക്കും നിന്നോട് ഒരു പ്രത്യേക ഇഷ്ടമാണ്…"

"അത് കള്ളക്കളി…"

"എങ്കിൽ വ്യക്തമായിട്ട് പറയണം…അല്ലാതെ പ്രത്യേക ഇഷ്ടം എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെയാ അറിയുക അത് ഏത് ഇഷ്ടം ആണെന്ന്…" ശാലിനി അവൻ്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ആഗ്രഹിച്ചു.

"സത്യം പറഞ്ഞാൽ അത് എനിക്കും അറിയില്ല…പക്ഷേ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാ…"

"ചേച്ചിയുടെ ഈ ഉണ്ടക്കണ്ണുകൾ, ഈ മൂക്ക്, പുഞ്ചിരിക്കുമ്പോൾ ഭംഗി കൂടുന്ന ഈ ചുവന്ന ചുണ്ടുകൾ, എപ്പോഴും മുഖം വീർപ്പിക്കാൻ ഉപയോഗിക്കുന്ന ഈ കവിളുകൾ…" ആര്യൻ ഒന്ന് ചെറുതായി ചിരിച്ചു, കൂടെ നാണത്താൽ ശാലിനിയും.

"അത്രയേ ഉള്ളൂ…" ശാലിനി ചോദിച്ചു.

"പിന്നെ പനങ്കുല പോലെയുള്ള ഈ മുടി…" എപ്പോഴും കെട്ടിവച്ചുകൊണ്ട് മാത്രം കണ്ടിട്ടുള്ള ശാലിനിയുടെ മുടി ആര്യൻ മെല്ലെ അഴിച്ചുവിട്ടതും

💬 Comments

View all comments