Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
അവൻ്റെ മുഖത്ത് നോക്കാതെ പറഞ്ഞവസാനിപ്പിച്ചു.
"മ്മ്…ഇല്ലാ…ഇത് മതി…" ആര്യൻ അവളെ കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ ആഗ്രഹിച്ചില്ല.
"ചേച്ചീ…" മുഖം താഴ്ത്തി നിക്കുന്ന ശാലിനിയെ നോക്കി ആര്യൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. അവൾ മെല്ലെ അവൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി. അവൻ്റെ നോട്ടം തൻ്റെ ചുണ്ടുകളിലേക്കാണെന്ന് മനസ്സിലായ ശാലിനിയുടെ ഹൃദയമിടിപ്പ് കൂടി. അവൾ അവൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഏത് നിമിഷവും അരുതാത്തത് എന്തെങ്കിലും നടന്നേക്കാം എന്നൊരു ഭയം അവളിൽ ഉടലെടുത്തു.
"എന്താ…?" അവൾ ചെറിയൊരു പേടിയോടെ ചോദിച്ചു.
"പോകാം…ഞാൻ കൊണ്ടാക്കാം…"
തീർത്തും അപ്രതീക്ഷിതമായിരുന്നു ആര്യൻ്റെ പ്രതികരണം. ഒരുപക്ഷേ തൻ്റെ ഭയം ആര്യൻ തിരിച്ചറിഞ്ഞിരിക്കണം. അല്ലെങ്കിൽ താൻ പ്രതീക്ഷിച്ച പോലെ ഒരു ചിന്ത അവൻ്റെ മനസ്സിൽ ഉണ്ടായിട്ടില്ല. ആദ്യം ചിന്തിച്ചതാവാനായിരിക്കണെ സാധ്യത എന്ന് ശാലിനി മനസ്സിൽ ആഗ്രഹിച്ചു. എന്നാൽ അരുതാത്തതൊന്നും നടക്കാതിരുന്നതും നന്നായി എന്നും അവൾക്ക് തോന്നി.
"ചേച്ചീ…" വീണ്ടുമുള്ള അവൻ്റെ വിളി അവളെ ചിന്തകളിൽ നിന്നുമുണർത്തി.
"ഹാ…പോകാം…" അവൾ പറഞ്ഞു.
ആര്യൻ വീട് പൂട്ടി ശാലിനിയുമായി അവളുടെ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ അവർ അറിയാതെ തന്നെ അവരുടെ കൈകൾ കോർത്തിണങ്ങിയിരുന്നു.
വീട്ടിലെത്തിയപാടെ തന്നെ പതിവുപോലെ അമ്മൂട്ടി ചാടി ആര്യൻ്റെ എളിയിൽ കയറി. അമ്മ അവൻ്റെ പാചകത്തിനെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം സീരിയൽ കാഴ്ചകളിലേക്ക് തന്നെ മുഴുകി. ശാലിനി അടുക്കളയിലേക്ക് പോയതിന് പിന്നാലെ തന്നെ ആര്യനും അമ്മുവിനെ എടുത്തുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.
"ടീ പെണ്ണേ…നിനക്ക് നാളെ സ്കൂൾ ഉള്ളതല്ലേ പോയിരുന്ന് വല്ലോം പഠിക്കാൻ നോക്കിക്കേ അവൻ്റെ തോളത്ത് കയറി ഇരിക്കാതെ…" ശാലിനി അമ്മുവിനോട്
💬 Comments
View all comments