0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13K

നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ…?” ലിയയുടെ ചോദ്യം കേട്ട് ആര്യൻ ഒന്ന് അത്ഭുതപ്പെട്ടു.

“ഏഹ്…എനിക്കോ…ഇല്ലാ…എനിക്കെന്ത് കുഴപ്പം…?” ആര്യൻ മുറിച്ച് മുറിച്ച് പറഞ്ഞു.

“അല്ലാ…നീ എന്നോട് ഇവിടെ നിൽക്കുന്നോന്ന് ചോദിച്ച് പോലുമില്ലല്ലോ ഇതുവരെ…” ലിയ ചെറിയൊരു സങ്കടത്തോടെ പറഞ്ഞു.

“അയ്യോ ചേച്ചീ…ചേച്ചിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിലോ എന്ന് കരുതിയാ ഞാൻ ചോദിക്കാഞ്ഞത്…പിന്നെ ഓട്ടോ കൂടി കിട്ടിയില്ലെങ്കിൽ ചോദിച്ചാൽ മതിയല്ലോ എന്ന് വിചാരിച്ചു…അല്ലാ…ഓട്ടോ കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ചോദിക്കാൻ പോലും നിൽക്കില്ല…ഇവിടെ തന്നെ നിർത്തിയേനേം…” ആര്യൻ കാര്യമായി തന്നെ പറഞ്ഞു.

“മ്മ്…വീട്ടിൽ വിളിച്ചപ്പോൾ അച്ഛനും അമ്മയും ഇനി ഈ രാത്രിയിൽ ഒറ്റയ്ക്ക് വരാനും നിൽക്കണ്ട ഇവിടെ നിൽക്കാൻ പറ്റുമോന്ന് നിന്നോട് ചോദിക്കാനാ പറഞ്ഞത്…പറ്റില്ലെങ്കിൽ മാത്രം ഓട്ടോ വല്ലോം നോക്കിയാൽ മതിയെന്ന് പറഞ്ഞു…നീ ആയിട്ട് പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു…” ലിയ പറഞ്ഞ ശേഷം ചായ ചുണ്ടോട് ചേർത്തു.

“ദേ ചേച്ചീ…എന്നെ ചുമ്മാ വിഷമിപ്പിക്കരുതേ…ഞാൻ ചേച്ചിയോട് ഇവിടെ നിൽക്കണ്ടാ എന്ന് പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ…എനിക്ക് സന്തോഷമേ ഉള്ളൂ…ഞാൻ എന്തായാലും ചേച്ചിയോട് ഇവിടെ നിൽക്കാൻ തന്നെ ആവശ്യപ്പെട്ടേനേം…”

“മ്മ്…ശരി ശരി…” ലിയ ചിരിച്ചുകൊണ്ട് ചായ കുടിച്ചു.

“ചേച്ചി ചായ കുടിക്ക് ഞാൻ അവിടെ പോയിട്ട് വേഗം വരാം…”

“ഓട്ടോ കിട്ടിയില്ലെങ്കിലേ അപ്പൊ നീ എന്നെ ഇവിടെ നിർത്തത്തുള്ളോ…” ലിയ സംശയത്തോടെ ചോദിച്ചു.

“ഓട്ടോയോ!…ഇനി ഓട്ടോ കിട്ടിയാലും ഇന്ന് തനിയേ പോണില്ല…രാത്രിലത്തേക്ക് മാറാൻ എന്തെങ്കിലും വേണ്ടേ!…ശാലിനി ചേച്ചിയോട് തുണി വല്ലോം ഉണ്ടോന്ന് പോയി ചോദിക്കട്ടെ ഞാൻ…” ആര്യൻ ചിരിച്ചു.

“മ്മ് ഞാൻ കരുതി നീ ഓട്ടോ വിളിക്കാൻ പോകുവാണെന്ന്…ശാലിനീടെ ഡ്രസ്സ് എനിക്ക് പാകം ആകുമോടാ…?”

“ചേച്ചി എന്താ

💬 Comments

View all comments