Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
വാങ്ങാനാ…അതൊക്കെ പിന്നെ ആവാം…ഇപ്പോ തൽക്കാലത്തേക്ക് ചേച്ചീടെ ഒരെണ്ണം മതി…” ആര്യൻ ചിരിച്ചു.
“ഓ തുണി ഒക്കെ വാങ്ങി കൊടുക്കാനും മാത്രമുള്ള ബന്ധമൊക്കെ ആയോ…?” ശാലിനി അസൂയയോടെ ചോദിച്ചു.
“പിന്നില്ലാതെ…ലിയ ചേച്ചി എനിക്കെൻ്റെ സ്വന്തം ചേച്ചിയെ പോലെ അല്ലിയോ…!”
“ചേച്ചിയോ, അമ്മയോ, അമ്മൂമ്മയോ ആര് വേണേലും ആയിക്കോട്ടെ ഞാൻ ആരാണപ്പാ ചോദിക്കാൻ…!” ശാലിനി ഒരു നെടുവീർപ്പോടെ പറഞ്ഞു.
“അത് ശരിയാണല്ലോ…പറഞ്ഞപോലെ ചേച്ചി ആരാ…?” ആര്യൻ ശാലിനിയുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവളുടെ പുറകിൽ കൂടി അരയിൽ കയ്യിട്ടുകൊണ്ട് അവനിലേക്ക് ചേർത്ത് നിർത്തി.
“ഹാ…വിടെടാ…” ശാലിനി ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു.
“ഇല്ല…ചേച്ചി ആരാണെന്ന് പറ…” ആര്യൻ കൊഞ്ചി.
“അവരവിടെ ഉണ്ട്…വിട് നീ…”
“അവര് നാമം ജപിക്കുവല്ലേ…കേൾക്കുന്നില്ലേ…ഇപ്പോ ഒന്നും ഇങ്ങോട്ട് വരില്ല…” ആര്യൻ പറഞ്ഞു.
“ഈ ചെക്കൻ…വിടെടാ…”
“എങ്കിൽ പറ…ചേച്ചി ആരാണെന്ന് പറഞ്ഞാൽ വിടാം…”
“അതെനിക്കെങ്ങനെ അറിയാനാ…ഞാൻ ആരാണെന്ന് നീ അല്ലേ പറയേണ്ടത്…?” ശാലിനി അവൻ്റെ കണ്ണിൽ നോക്കി പറഞ്ഞു.
“ആണോ?...എങ്കിൽ ഞാൻ പറയട്ടേ…!”
രണ്ടു പേരുടെയും ശബ്ദം ഇളംകാറ്റ് പോലെ പതിഞ്ഞ താളത്തിലായിരുന്നു.
“മ്മ്…പറ…” ശാലിനിയുടെ മുഖം തുടുത്തു.
“ചേച്ചി എൻ്റെ…”
“മ്മ്…നിൻ്റെ…”
“ഈ മന്ദാരക്കടവിലെ എൻ്റെ മന്ദാരം…” ആര്യൻ പുഞ്ചിരിച്ചു.
“ഓഹോ…” ശാലിനി ചിരിച്ചു.
“ചേച്ചീ…” ആര്യൻ മെല്ലെ അവളുടെ കാതുകളിൽ വിളിച്ചു.
“മ്മ്…”
“ഒരുമ്മ തരട്ടെ…”
“അയ്യടാ…”
“അതേ എനിക്കെന്താ വേണ്ടതെന്ന് വെച്ചാൽ കൊടുക്കാനാ അമ്മ പറഞ്ഞത്…”
അത് കേട്ട് ശാലിനി ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ വലതുകൈമുട്ട് കൊണ്ട് അവൻ്റെ വയറിൽ ഒന്ന് കുത്തി. ആര്യൻ “ആഹ്…” എന്ന് പറഞ്ഞുകൊണ്ട് പിന്നിലേക്ക് മാറി. ആര്യൻ്റെ
💬 Comments
View all comments