0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.1K

അമ്മ എന്ത് വിചാരിക്കും…ഞാൻ എന്തോ പറയും…?” ശാലിനി ചോദിച്ചു.

“ഓ…ഇനി എന്നാണാവോ അടുത്ത വിശേഷം സാരി ഉടുക്കാൻ…?”

“അടുത്തത്…ഹാ ഉത്സവം വരുന്നുണ്ട് അപ്പൊ ഉടുക്കും…” ഒന്നാലോചിച്ച ശേഷം ശാലിനി പറഞ്ഞു.

“ഉത്സവമോ…ഇവിടോ…എന്തോ ഉത്സവം…അതിനിവിടെ അമ്പലമുണ്ടോ…?” ആര്യൻ്റെ മുഖത്ത് സംശയം നിറഞ്ഞു.

“ഉണ്ടല്ലോ…അത് നിനക്കറിയില്ലേ…?”

“ഇല്ലാ…എവിടെ…?”

“കനാല് കേറി കുറച്ച് പോണം…വർഷത്തിൽ ഒരിക്കലേ തുറക്കൂ അത്…അന്നാണ് ഉത്സവം…ഈ നാട്ടിലുള്ളവർ എല്ലാരും ഒരുമിച്ച് ഒത്തുകൂടുന്ന ദിവസമാ അന്ന്…”

“അത് ശരി…അതെന്നാ ഇനി…?”

“അടുത്ത മാസം…”

“അടുത്ത മാസമോ!…അപ്പൊ അതുവരെ ഞാൻ ചേച്ചിയെ സാരിയിൽ കാണാൻ കാത്തിരിക്കണോ…?”

“ഇത്രയും നാളും നീ കണ്ടില്ലല്ലോ…അപ്പൊ പിന്നെ ഒരു മാസം കൂടി കാത്തിരുന്നൂടെ…”

“അതിന് ഇപ്പോഴല്ലേ അങ്ങനെയൊരു ആഗ്രഹം ഉണ്ടായത്…”

“തൽക്കാലം ആ ആഗ്രഹം അവിടെ ഇരിക്കട്ടെ…മോൻ ഇത് നോക്കിക്കേ ഇതിലേതെങ്കിലും മതിയോ…?” ശാലിനി രണ്ടുമൂന്ന് നൈറ്റി എടുത്ത് കാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.

“ഹാ ഇത് ലിയ ചേച്ചിക്ക് പാകം ആകുമെന്ന് തോന്നുന്നു…” അതിലൊരു വെള്ള നൈറ്റി നോക്കിക്കൊണ്ട് ആര്യൻ പറഞ്ഞു.

“ഹോ എന്തൊരു ഉറപ്പാ…നീ ഇതിന് മുൻപും പുള്ളിക്കാരിക്ക് നൈറ്റി എടുത്ത് കൊടുത്തിട്ടുണ്ടോ…?” ശാലിനി കുശുമ്പ് കുത്തി.

“നല്ല കുശുമ്പുണ്ടല്ലോ എൻ്റെ മന്ദാരത്തിന്…” ആര്യൻ ചിരിച്ചു.

“ഹും…” ശാലിനി മുഖം തിരിച്ചു.

“എൻ്റെ ചേച്ചീ…കണ്ടാലറിഞ്ഞൂടെ പാകം ആകുമോ ഇല്ലിയോന്ന്…!” ആര്യൻ അവൾടെ മുഖം തിരിച്ചുകൊണ്ട് ചോദിച്ചു.

“മ്മ് ഉവ്വാ…കൊണ്ടുപോയി കൊടുക്ക് പെട്ടെന്ന് ലിയ ചേച്ചി കാത്തിരിക്കുന്നുണ്ടാവും…”

“അതേ പുള്ളിക്കാരി നാളെ അങ്ങ് പോകും സ്ഥിരമായി അവിടെ നിൽക്കാൻ വന്നതല്ല…”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…”

“ഇല്ലേ…എങ്കിൽ എനിക്ക് തോന്നിയതാവും…”

“മ്മ് ആവും…”

“വിഷമിക്കണ്ട

💬 Comments

View all comments