Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
അവിടെ ഒറ്റയ്ക്കാണെന്ന കാര്യം മറക്കണ്ട…” ശാലിനി അവനെ തോളിൽ പിടിച്ച് മെല്ലെ തള്ളി വിട്ടുകൊണ്ട് പറഞ്ഞു.
ആര്യൻ മറുത്തൊന്നും പറയാതെ ചിരിച്ചുകൊണ്ട് പുറകിലേക്ക് ശാലിനിയെ നോക്കി തന്നെ നടന്ന് മുറിയുടെ വാതിൽക്കൽ എത്തി. ശേഷം ഒരു പുഞ്ചിരി കൂടി അവൾക്ക് സമ്മാനിച്ചുകൊണ്ട് അവൻ അവിടെ നിന്നും തിരിച്ച് വീട്ടിലേക്ക് പോയി. ശാലിനിയാവട്ടെ കുളിമുറിയിലേക്കും.
വീട്ടിലെത്തിയ ആര്യൻ വാതിലിന് മുട്ടി. ആദ്യം മുട്ടിയിട്ട് ലിയ വാതിൽ തുറക്കാഞ്ഞതിനാൽ അവൻ വീണ്ടും ഒന്നുകൂടി മുട്ടി. ലിയ വന്ന് വാതിൽ തുറന്നു.
“ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയ ആളാ…എവിടെയായിരുന്നു…?” ആര്യൻ അകത്തേക്ക് കയറുന്നതിനിടെ ലിയ ചോദിച്ചു.
“അമ്മൂട്ടി വിടാൻ താമസിച്ചതാ ചേച്ചീ…അവള് ഒക്കത്ത് കയറിയാൽ പിന്നെ ഇറങ്ങില്ല…” ആര്യൻ ഒരു കള്ളം തട്ടിവിട്ടുകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.
“ഉം…” ലിയ ഒന്ന് മൂളി.
“ഇതെന്താ കൈയിൽ ചട്ടുകം ഒക്കെ ആയിട്ട്…?” ആര്യൻ ലിയയുടെ കൈയിലിരുന്ന ചട്ടുകം നോക്കി ചോദിച്ചു.
ലിയ “അയ്യോ ദോശ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കുണുങ്ങിയോടി. ആര്യനും അവളുടെ പിന്നാലെ ചെന്നു.
“ഭാഗ്യം കരിഞ്ഞില്ല…തീ കുറച്ച് വെച്ചത് നന്നായി…” ലിയ ദോശ മറിച്ചിട്ടുകൊണ്ട് ആര്യനോട് പറഞ്ഞു.
“ആഹാ അതിനിടക്ക് ഇവിടെ പാചകവും തുടങ്ങിയോ…!” ആര്യൻ അവളുടെ അരികിലേക്ക് ചെന്ന് ചോദിച്ചു.
“നിന്നെ കാണാതായപ്പോൾ ഞാൻ ഇവിടിരുന്ന് ബോറടിക്കണ്ട എന്ന് കരുതി അടുക്കളയിൽ കയറിയതാ…ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് അതിലിരിക്കുന്നത് കണ്ടു…എങ്കിൽ പിന്നെ നീ വരുമ്പോഴേക്കും ദോശ ചുട്ട് വച്ചേക്കാം എന്ന് കരുതി…” ലിയ അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
“അതുശരി…പക്ഷേ ഇന്ന് ചേച്ചി എൻ്റെ ഗസ്റ്റാ…അതുകൊണ്ട് ഇതൊക്കെ ഞാൻ ചെയ്തോളാം…തൽക്കാലം എൻ്റെ
💬 Comments
View all comments