Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ആര്യൻ അവളുടെ ആ ചോദ്യത്തിൽ വീണു.
“മ്മ്…എങ്കിൽ വാ തുറക്ക്…”
“ആ………” ആര്യൻ ഒരു ഈണത്തിൽ മൂളിക്കൊണ്ട് വാ തുറന്നു പിടിച്ചു.
ലിയ അതുകണ്ട് ചിരിച്ചിട്ട് ദോശ മുറിച്ച് ഓരോ കഷ്ണങ്ങളായി അവൻ്റെ വായിൽ വെച്ചുകൊടുത്തു. ആര്യൻ മിണ്ടാതെ ഇരുന്ന് അത് ഓരോന്നും കഴിച്ചു. അതിലൊരു കഷ്ണം വായിൽ വെച്ച് കൊടുക്കുന്ന സമയത്ത് ആര്യൻ ലിയയുടെ വിരലുകളിൽ പതിയെ കടിച്ചു.
“ആഹ്…കടിക്കുന്നോ ചെക്കാ…!” ലിയ കൈ വലിച്ചുകൊണ്ട് പറഞ്ഞു.
“വേദനിച്ചോ…?” ആര്യൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
“എന്താ വേദനിച്ചില്ലെങ്കിൽ ഒന്നൂടെ കടിക്കാനാണോ…?” ലിയ കോപം നടിച്ചു.
“ഹഹ…ഇനി കടിക്കില്ല…” ആര്യൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“ഇനി കടിച്ചാൽ ഞാനും ഒരു കടി വെച്ച് തരും പറഞ്ഞേക്കാം…” ലിയയും ചിരിച്ചു.
ആര്യൻ അതിന് മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
“എന്താ ചിരിക്കുന്നേ…?” ആര്യൻ പുഞ്ചിരിക്കുന്നത് കണ്ട് ലിയ ചോദിച്ചു.
“ഏയ് ഒന്നുമില്ല…”
“ഒന്നുമില്ലാഞ്ഞിട്ടാണോ നീ ചിരിക്കുന്നത്…?” ലിയ ഒരുമുറി ദോശ കൂടി അവൻ്റെ വായിലേക്ക് വച്ചുകൊടുത്തു.
“എന്നെ അമ്മ അല്ലാതെ ആദ്യമായിട്ടാണ് മറ്റൊരാള് ഇങ്ങനെ ആഹാരം വായിൽ വെച്ച് തന്ന് ഊട്ടുന്നത്…” ആര്യൻ പറഞ്ഞു.
“അതുകൊണ്ട്…?” ലിയ ചോദിച്ചു.
“ചേച്ചി ഇപ്പൊ ഇങ്ങനെ തരുമ്പോ പണ്ട് ഞാൻ ആഹാരം കഴിക്കാൻ വാശി പിടിക്കുമ്പോൾ അമ്മ തരുന്നത് ഓർത്ത് പോയി…അന്ന് ഞാൻ ഇതുപോലെ അമ്മയുടെ വിരലിലും കടിക്കുമായിരുന്നു…അത് ആലോചിച്ച് ചിരിച്ചതാ…” ആര്യൻ ചവച്ചിറക്കിക്കൊണ്ട് പറഞ്ഞു.
“അത് ശരി…അപ്പൊ നീ എന്നെ അമ്മയായിട്ടാ കാണുന്നത്…!” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഹഹ…എന്ന് ഞാൻ പറഞ്ഞില്ലല്ലോ…ചേച്ചി ആയിട്ട് തന്നെയാ കാണുന്നത് പോരേ…?” ആര്യനും
💬 Comments
View all comments