0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.8K

അവളുടെ മടിയിലേക്ക് കൈ വെച്ചുകൊണ്ട് അവനോട് പറഞ്ഞു.

“എപ്പൊ കിടന്നു എന്ന് ചോദിച്ചാൽ മതി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ലിയയുടെ മടിയിലേക്ക് തല വെച്ചുകൊണ്ട് മുഖം വയറിലേക്ക് മെല്ലെ അമർത്തി ചുരുണ്ട് കിടന്നു.

“ഉം…ഇനി ചേച്ചി പറഞ്ഞോ…എത്ര നേരം വേണേലും ഞാൻ ഇരുന്ന് കേട്ടോളാം…” ആര്യൻ പറഞ്ഞു.

ലിയ ഒന്ന് ചിരിച്ചിട്ട് അവൻ്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു തുടങ്ങി.

“ഇച്ഛായൻ പോയതിൽ പിന്നെ എന്നെ അത് ചെറുതായി ഒന്നുമല്ല ബാധിച്ചത്…എത്ര നാള് വേണ്ടി വന്നു അതുമായി മനസ്സൊന്നു പൊരുത്തപ്പെട്ടു വരാനെന്ന് എനിക്ക് ഓർമയില്ല…അങ്ങനെ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കാൻ എന്നെ പഠിപ്പിച്ച ആള് തന്നെ എന്നെ മൗനമായി ഇരിക്കാനും പഠിപ്പിച്ചു…പിന്നെ ഞാൻ വാ തോരാതെ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് നിന്നോട് മാത്രമാ…”

ആര്യൻ അത്രയും കേട്ടതും അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം ലിയയുടെ അരയ്ക്ക് ചുറ്റിനും കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് മുഖം വയറിലേക്ക് നന്നായി ചേർത്ത് വെച്ച് കിടന്നു.

ലിയക്ക് ഒരേസമയം അത് ആശ്വാസവും, സന്തോഷവും, കൂടാതെ ഒരുതരം ഇക്കിളിയും കൂടി സമ്മാനിച്ചു.

“നീ ഇവിടെ വന്നതിന് ശേഷമാണ് ഞാൻ വീണ്ടും പഴയപോലെ ആകാനൊരു ശ്രമം നടത്തിയത് പോലും…ശരിക്കും എൻ്റെ വിഷമങ്ങൾക്ക് ഒരു ആശ്വാസം നൽകാൻ വേണ്ടി വേഷം മാറി വന്ന മാലാഖ വല്ലോം ആണോടാ നീ…” ലിയ പറഞ്ഞു നിർത്തിയ ശേഷം ഒന്ന് ചിരിച്ചിട്ട് അവൻ്റെ തലയിലൊന്നമർത്തി.

“അതേ…എൻ്റെ ശരിക്കുമുള്ള പേര് ഏഗൺ…ഏയ്ഞ്ചൽ ഏഗൺ…ചേച്ചിക്ക് സംശയം തോന്നാതിരിക്കാൻ ഏഗൺ ഒന്ന് മോടിഫൈ ചെയ്ത് ആര്യൻ ആക്കി…ചിറക് കഴുകാൻ ഇട്ടേക്കുവാ നാളെ രാവിലെ കാണിച്ച് തരാം…” ആര്യൻ അവളെ ചിരിപ്പിക്കുക എന്ന

💬 Comments

View all comments