0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 16.9K

ഊരി എറിഞ്ഞതാ…” ആര്യൻ അവളുടെ കൈയിൽ നിന്നും അത് വാങ്ങി ധരിച്ചു.

“ആരേലും ആവശ്യപ്പെട്ടോ ഇവിടെ കിടക്കാൻ, ഇല്ലല്ലോ…?” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ചേച്ചി നൈറ്റി ഊരി കിടക്കുന്നതിലും നല്ലതല്ലേ ഞാൻ ബനിയൻ ഊരി കിടക്കുന്നത്…” അതും പറഞ്ഞിട്ട് അവൻ അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങി.

“ഹാ അത് ശരിയാ…” ലിയ അവൻ്റെ മറുപടി കേട്ട് ചിരിച്ചു.

“അതുപോട്ടെ…ചേച്ചി എന്താ നേരത്തെ എഴുന്നേറ്റത്…?” ആര്യൻ കാപ്പി ചുണ്ടോടടുപ്പിച്ചു.

“നേരത്തെയോ…ഞാൻ വീട്ടിൽ നിന്ന് പണിയെല്ലാം തീർത്ത്, മോനെയും സ്കൂളിൽ വിടാൻ റെഡി ആക്കി നിർത്തിയിട്ട്, ബസ്സ് കേറി ഇവിടെ ഒമ്പത് മണിക്ക് മുന്നേ വരണമെങ്കിൽ എപ്പോ ഏഴുന്നേൽക്കണമെന്നാ നിൻ്റെ വിചാരം…വീട്ടിൽ ആയിരുന്നേൽ ഞാൻ നാലര കഴിയുമ്പോൾ എഴുന്നേറ്റേനേം…ഇവിടായതുകൊണ്ട് അഞ്ചര കഴിഞ്ഞു എഴുന്നേറ്റപ്പോൾ…” ലിയ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“ഓ അത് ശരിയാണല്ലോ…ഞാൻ അതോർത്തില്ല…” ആര്യൻ കാപ്പി കുടിച്ചുകൊണ്ട് തന്നെ പറഞ്ഞു.

“കാപ്പി എങ്ങനുണ്ട്…?” ലിയ ചോദിച്ചു.

“ഉം കൊള്ളാം…പക്ഷേ ഇനിയുള്ളതെല്ലാം ഞാൻ ഉണ്ടാക്കിക്കോളാം ചേച്ചി ഒരുപാട് കഷ്ടപ്പെടണ്ട…” ആര്യൻ ഒന്ന് പുഞ്ചിരിച്ചു.

“എനിക്കൊരു കഷ്ടപ്പാടുമില്ല…” ലിയ ഉടൻ മറുപടി നൽകി.

“ഹാ എങ്കിൽ ആയിക്കോ…അവസാനം ഞാൻ ഇവിടുത്തെ പണി എല്ലാം ചെയ്യിപ്പിച്ചു എന്ന് പറയരുത്…” ആര്യൻ ചിരിച്ചു.

“അതോർത്ത് നീ പേടിക്കണ്ട…”

“ഉം…ചേച്ചി കുളിച്ചോ ഇല്ലല്ലോ…?”

“ഇല്ലെടാ…”

“കുളത്തിലേക്ക് വരുന്നുണ്ടോ?”

“നീ കുളത്തിൽ പോയാണോ എന്നും കുളിക്കുന്നത്…?”

“അതേ…രാവിലെ മന്ദാരക്കുളത്തിൽ കുളിക്കുമ്പോ കിട്ടുന്ന ഒരു ഊർജം ചെറുതല്ല…” ആര്യൻ ആവേശത്തോടെ പറഞ്ഞു.

“കാണുമ്പോൾ തന്നെ എന്തൊരു ഉന്മേഷം തോന്നും നമ്മൾക്ക്…പിന്നെ കുളിക്കുമ്പോൾ കിട്ടുന്ന ഊർജത്തിൻ്റെ കാര്യം പറയണോ…?”

💬 Comments

View all comments