Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]
ഞാൻ തരാം…” ആര്യൻ പുഞ്ചിരിച്ചു.
“എപ്പോ തരാമെന്ന്?...നീയല്ലേ പറഞ്ഞത് ഇന്ന് തരാമെന്ന്…?” പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും ശാലിനിയുടെ ആ ശബ്ദത്തിനും ഒരു കാഠിന്യം ഉണ്ടായിരുന്നു.
“അതിന് ഇന്നത്തെ ദിവസം കഴിഞ്ഞില്ലല്ലോ ഒന്നടങ്ങ്…ഞാനിപ്പോ വന്നത് വേറൊരു കാര്യം പറയാനാ…” ആര്യൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“എന്ത് കാര്യം…?”
“ഞാൻ ഇന്ന് കുളത്തിലേക്ക് വരുന്നില്ല…ചേച്ചി എന്നെ നോക്കി നിൽക്കണ്ട എന്ന് പറയാൻ വന്നതാ…” ആര്യൻ പറഞ്ഞു.
“ഓ ലിയ ചേച്ചിക്ക് കൂട്ടിരിക്കണമായിരിക്കും…?” ശാലിനി പരിഹാസ്യ രൂപേണ പറഞ്ഞു.
“അത് ശരി ഇന്നലെ വലിയ സ്നേഹ പ്രകടനമൊക്കെ കാണിച്ചിട്ട് ഇന്ന് വീണ്ടും ആ പാവത്തിനെ പുച്ഛിക്കുന്നോ…?” ആര്യൻ അതിശയത്തോടെ ചോദിച്ചു.
“അതിന് ചേച്ചിയെ ആര് പുച്ഛിച്ചു…ഞാൻ നിന്നെയാ പുച്ഛിച്ചത്…” ശാലിനി ചിറി കോട്ടി.
“ഓഹോ…ഹാ എങ്കിൽ ശരി ഞാൻ ഇത് പറയാൻ വന്നന്നേയുള്ളൂ…” ആര്യൻ ഒരു സാ മട്ടിൽ പറഞ്ഞു.
“ഓ പിന്നേ നീ ഇത് വന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്ന് കുളിക്കില്ലായിരുന്നു…ഒന്ന് പോടാ ചെക്കാ…” ശാലിനി അവനെ കളിയാക്കി.
“രാവിലെ തന്നെ ഫയറിലാണല്ലോ…വെള്ളത്തിൽ പോയി ഒന്ന് മുങ്ങിയിട്ട് വാ എന്തായാലും…ഈ തീ അണയട്ടെ…ഞാൻ പോവാ വൈകിട്ട് കാണാം…” ആര്യൻ പറഞ്ഞിട്ട് തിരികെ പോകാൻ നടന്നു.
“വരുമ്പോ കൊണ്ടുവന്നില്ലെങ്കിലാ…” ശാലിനി വീണ്ടും ശബ്ദം കടുപ്പിച്ച് പതിയെ പറഞ്ഞു.
“ആലോചിക്കാം…” ആര്യൻ തിരിഞ്ഞ് നോക്കാതെ പറഞ്ഞു.
“പിന്നെ ലിയ ചേച്ചിയോട് ഞാൻ തിരക്കി എന്ന് പറഞ്ഞേക്ക്…” അത് മാത്രം ശാലിനി ഒരൽപ്പം ശബ്ദത്തിൽ എന്നാൽ അധികം ആവാത്ത രീതിയിൽ പറഞ്ഞു.
അതിന് മറുപടിയായി ആര്യൻ കൈ ഉയർത്തി കാണിച്ചിട്ട് അങ്ങനെ തന്നെ നടന്നു
💬 Comments
View all comments