0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 17.1K

നാലഞ്ച് ദിവസത്തേക്ക് നമ്മൾ മാത്രമേ രാവിലെ ഉള്ളൂ അല്ലേ…?” ആര്യൻ അർത്ഥം വച്ചൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതുകൊണ്ട്…?” ശാലിനിയുടെ മുഖത്ത് ചെറിയൊരു നാണം വിരിഞ്ഞു.

“അതുകൊണ്ട് ഒന്നുമില്ല, ഞാൻ ചോദിച്ചെന്നേയുള്ളൂ…” ആര്യൻ അവൻ്റെ ചിരി ഒരു പുഞ്ചിരിയിൽ ഒതുക്കി.

“അങ്ങനിപ്പോ മോൻ ചോദിക്കണ്ട കേട്ടോ…മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” ശാലിനി ചിരിച്ചു.

“അതിന് ഞാൻ എന്ത് ഉദ്ദേശിച്ചു…?” ആര്യനിലും ഒരു നാണം വന്നു തുടങ്ങി.

“അയ്യോ പാവം ഒന്നും ഉദ്ദേശിച്ചിട്ടില്ല അല്ലേ…?” ശാലിനി ഈണത്തിൽ മൊഴിഞ്ഞു.

“ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല…വേറെ ആരേലും എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോന്നും എനിക്കറിയില്ല…” ആര്യൻ നഖം കടിച്ചുകൊണ്ട് ഉത്തരം നൽകി.

“വേറെ ആര് ഉദ്ദേശിക്കാൻ…?” ശാലിനി പിന്നെയും നാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.

അപ്പോഴേക്കും ലിയ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് മുറിക്ക് പുറത്തേക്ക് വരുന്നത് ആര്യനും ശാലിനിയും കണ്ടു.

“അതേ…അത് നമ്മൾക്ക് വൈകിട്ട് കണ്ട് പിടിക്കാം ഇനി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശാലിനിയും തറയിലേക്ക് നോക്കി ചിരി തൂകി നിന്നു.

“ഇപ്പോഴെങ്കിലും കഴിഞ്ഞോ എല്ലാം…?” ആര്യൻ ലിയയോട് ചോദിച്ചു.

“പോടാ കളിയാക്കാതെ…ദാ ശാലിനി…താങ്ക്സ് കേട്ടോ…വലിയ ഉപകാരം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാഗ് ശാലിനിയുടെ കൈയിൽ കൊടുത്തു.

“എന്തിനാ ചേച്ചീ താങ്ക്സൊക്കെ…” ശാലിനി ചിരിച്ചുകൊണ്ട് ബാഗ് വാങ്ങി.

“എങ്കിൽ പിന്നെ രണ്ട് സ്റ്റാമ്പ് കൊടുത്തേക്ക് ചേച്ചീ…” ആര്യൻ ശാലിനിയെ കളിയാക്കികൊണ്ട് ലിയയോട് പറഞ്ഞു.

“ഹഹ…ഇവൻ്റെയൊരു കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചിരിച്ചു.

ശാലിനി ആര്യനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് “പോടാ പട്ടീ” എന്ന് ചുണ്ടനക്കി. അത് ആര്യന് മനസ്സിലാവുകയും

💬 Comments

View all comments