Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
നേരമായോ വന്നിട്ട്?" ബാഗിൽ നിന്നും താക്കോൽ എടുക്കുന്ന തിരക്കിൽ അവർ അവനോട് ചോദിച്ചു.
"ഒരു അര മണിക്കൂർ ആയിക്കാണും മാഡം."
"ആഹാ അത് ശരി…എന്തിനാ ഇത്രയും നേരത്തെ വന്നത്?"
"ആദ്യത്തെ ദിവസം അല്ലേ മാഡം അതുകൊണ്ട് ഇങ്ങു പോന്നതാ."
"ഈ ആവേശം ഒക്കെ ആദ്യത്തെ ദിവസം മാത്രമേ കാണുകയുള്ളോ അതോ…"
"ഏയ് ഹഹ…"
താക്കോൽ എടുത്ത് പൂട്ട് തുറക്കാൻ വേണ്ടി പോയ അവരെ തടഞ്ഞുകൊണ്ട് ആര്യൻ അവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി കുനിഞ്ഞിരുന്നുകൊണ്ട് രണ്ട് പൂട്ടുകളും അഴിച്ച ശേഷം ഷട്ടർ തുറന്നു.
അവർ അവനെ നോക്കി നന്ദി സൂചകമായി ഒരു ചിരി നൽകിയിട്ട് ഓഫീസിനുള്ളിൽ കയറി അവരുടെ കസേരയിൽ പോയി ഇരുന്ന ശേഷം ബാഗ് മേശപ്പുറത്ത് വെച്ചു.
ആര്യനും അവരുടെ പുറകെ തന്നെ അകത്തേക്ക് കയറുകയും താക്കോൽ അവരുടെ കൈയിൽ തന്നെ കൊടുത്ത ശേഷം ഓഫീസിന് അകം മുഴുവൻ ഒന്ന് പോയി നോക്കി.
പുറമെ നിന്നും കാണുന്നത് പോലെ തന്നെ ഉള്ളിലും അത്ര വിശാലം അല്ലാത്ത ചെറിയൊരു കെട്ടിടം. ഒരു ചെറിയ ഹാളും ഒരു മുറിയും ഒരു ചെറിയ ടോയ്‌ലറ്റും മാത്രം. ഫ്രണ്ട് ഓഫീസ് ആണ് ഹാൾ. അതിൻ്റെ വലത് ഭാഗത്ത് ഒരു വാതിൽ വഴി അകത്തേക്ക് ഒരു ചെറിയ മുറി. അവിടെയാണ് സ്റ്റാംപ് പതിപ്പിക്കൽ കത്തുകൾ അടുക്കുക മുതലായ തൻ്റെ പണികൾ ചെയ്യേണ്ടത് എന്ന് ആര്യൻ മനസ്സിലാക്കി. ആ മുറിയിൽ തന്നെ മറ്റൊരു ചെറിയ വാതിലിൽ കൂടി ടോയ്‌ലറ്റിൽ കയറാം. ഇത്രയും ആണ് ആ കെട്ടിടത്തിനുള്ളിലെ ഓഫീസ്.
എല്ലാം നോക്കി തിരിച്ചു വന്ന ആര്യനെ കണ്ട അവർ "ഇത്രയൊക്കെ സൗകര്യങ്ങളെ ഉള്ളൂ ഇവിടെ" എന്ന് പറഞ്ഞു.
"ഓ ഇതൊക്കെ തന്നെ ധാരാളം ഹഹ."
"എന്താ പേര്?"
"ആര്യൻ…മാഡത്തിൻ്റെയോ?"
"ലിയ…എവിടെയാ ആര്യൻ്റെ സ്ഥലമൊക്കെ?"
"കോട്ടയം."
"ആഹാ…അപ്പോ എവിടെയാ ഇപ്പൊ താമസിക്കുന്നത്."
"ഇവിടെ അടുത്ത് തന്നെയാ. തോമസ് വില്ലയുടെ ഓപ്പൊസിറ്റ് ഉള്ള വീട്ടിൽ. അവരുടെ തന്നെ പഴയ വീടാ."
"ഹാ അറിയാം. മുൻപുണ്ടായിരുന്ന ആളും അവിടെ തന്നെ ആയിരുന്നു."
"അതേ."
"എന്നിട്ടാണോ ഇത്രയും നേരത്തെ വന്നത്?"
"അത് പിന്നെ
💬 Comments
View all comments